ഗള്‍ഫ് രാജ്യങ്ങള്‍ 90 ശതമാനം ഭക്ഷണ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നു

മനാമ: ഗൾഫ് രാജ്യങ്ങൾ തങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളുടെ 90 ശതമാനവും ഇതരരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നുവെന്ന് ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കുന്നു.
ഗൾഫ് ജല ഉപയോഗ എക്സിബിഷൻ 2012 നോടനുബന്ധിച്ച് നടന്ന സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റിയിൽ വൈദ്യത-ജല അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കാ൪ഷിക ഉൽപാദന മേഖലയിൽ അറബ് രാജ്യങ്ങൾ താഴേക്കും ഉപഭോഗത്തിൽ മുന്നോട്ടുമാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ജലവും ഭക്ഷ്യസുരക്ഷയും സുപ്രധാന വിഷയങ്ങളായി ഈ നൂറ്റാണ്ടിൽ കടന്നുവരികയാണ്. 85 ശതമാനം ജലവും നി൪ണിതമാണ്. ഭൂഗ൪ഭ ജലത്തിൻെറ 90 ശതമാനവും കൃഷിക്കാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ 90 ശതമാനം ഭക്ഷ്യവസ്തുക്കളും പുറത്തുനിന്നാണ് ഗൾഫ് രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
ജനസംഖ്യാ വ൪ധനവിനനുസരിച്ച് ഇതിൻെറ തോത് വീണ്ടും ഉയരുകയും ചെയ്യും. മണ്ണ്രഹിത കൃഷി പോലുള്ള പുതിയ രീതികൾ പരീക്ഷിക്കുകയും പരമാവധി ജലഉപഭോഗം കുറക്കുകയും ചെയ്യേണ്ടതുണ്ട്. ദിവസേന 500 ലിറ്റ൪ ജലമാണ് ഓരോ അറബ് പൗരനും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ കൃഷിഭൂമി പാട്ടത്തിനെടുത്ത് ആവശ്യമായ സാധനങ്ങൾ കൃഷിചെയ്യുന്നതിൻെറ സാധ്യത ഉപയോഗപ്പെടുത്തണം. വൻ മുതൽ മുടക്കും കൂടുതൽ സ്ഥലവും ജലവും ഉപയോഗപ്പെടുത്തിയുള്ള ആദായകരമല്ലാത്ത നമ്മുടെ കൃഷിരീതിയേക്കാൾ മെച്ചമാണ് വിദേശ രാജ്യങ്ങളിൽ കൃഷിഭൂമി പാട്ടത്തിനെടുക്കുന്നതെന്നും സെമിനാ൪ ചൂണ്ടിക്കാട്ടി.
വ്യക്തിതല ജല ഉപഭോഗം കുറക്കുന്നതിന് ശ്രമമുണ്ടാകണമെന്നും ശുദ്ധജല ലഭ്യത നാൾക്കുനാൾ കുറഞ്ഞുവരികയാണെന്നും പ്രബന്ധാവതാരക൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.