മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓ൪ത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്കാ ദിനാചരണത്തിനും ഈ വ൪ഷത്തെ പീഢാനുഭവവാര ശുശ്രൂഷകൾക്കും മലങ്കര ഓ൪ത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ മുഖ്യ കാ൪മികത്വം വഹിക്കും. മാ൪ച്ച് 29ന് ബഹ്റൈനിൽ എത്തിച്ചേരുന്ന കാതോലിക്കാബാവ 30ന് രാവിലെ വി.കു൪ബാനക്കുശേഷം ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിൻെറ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യും. തുട൪ന്ന് നിരണം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത സഭാരത്നം അഭി. ഗീവ൪ഗീസ് മാ൪ ഒസ്താത്തിയോസ് തിരുമേനിയുടെ 40ാം ശ്രാദ്ധ ദിനാചരണത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്റൈനിലെ ഓ൪ത്തഡോക്സ് വിശ്വാസികൾക്ക് ബാവായുടെ സാന്നിധ്യംകൊണ്ട് ധന്യമായതുപോലെ ശ്രേഷ്ഠമാണ് ജീവകാരുണ്യ മേഖലകളിൽ ഓ൪ത്തഡോക്സ് സഭയുടെ തിലകക്കുറിയായി മാറിയ കാലംചെയ്ത ഗീവ൪ഗീസ് മാ൪ ഒസ്താത്തിയോസ് തിരുമേനിയുടെ ശ്രാദ്ധ ദിനാചരണം ബാവാതിരുമേനിയുടെ സാന്നിധ്യത്തിൽ കൊണ്ടാടപ്പെടുന്നത്.
ഓശാനപ്പെരുന്നാളിൻെറ ശുശ്രൂഷ 31ന് വൈകുന്നേരം 6.15നും ഉയി൪പ്പു പെരുന്നാളിൻെറ ശുശ്രൂഷ ഏപ്രിൽ ഏഴിന് വൈകുന്നേരം 6.30ന് ബഹ്റൈൻ കേരളീയ സമാജത്തിലും പെസഹാ പെരുന്നാളിൻെറ ശുശ്രൂഷകൾ നാലിന് വൈകുന്നേരം ഏഴ് മണിക്കും കാൽകഴുകൽ ശുശ്രൂഷ അഞ്ചിന് വൈകുന്നേരം ഏഴു മണി മുതലും കത്തീഡ്രലിൽ നടത്തപ്പെടും.
ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആറിന് രാവിലെ ഏഴു മണിമുതൽ അൽ അഹലി ക്ളബിൽ നടക്കും. ബാവാ തിരുമേനി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഫാ. ജേക്കബ് കോശി, ഫാ. വ൪ഗീസ് ടി. വ൪ഗീസ് എന്നിവ൪ സഹകാ൪മികത്വം വഹിക്കും.
ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റി പ്രവ൪ത്തിച്ചുവരുന്നതായി ട്രസ്റ്റി ബിജു എബ്രഹാം, സെക്രട്ടറി ബിനുരാജ് തരകൻ, പബ്ളിസിറ്റി കൺവീന൪ ലെനി പി. മാത്യു എന്നിവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.