കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്കിൻെറ പുതിയ ഗവ൪ണറായി ഡോ. മുഹമ്മദ് യൂസുഫ് അൽ ഹശൽ നിയമിതനായി. ഹശലിൻെറ നിയമനം മന്ത്രിസഭ അംഗീകരിച്ചതായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ മുസ്തഫ അൽ ശിമാലി അറിയിച്ചു.
25 വ൪ഷത്തെ സേവനത്തിനുശേഷം ശൈഖ് സാലിം അബ്ദുൽ അസീസ് അസ്വബാഹ് കഴിഞ്ഞമാസം രാജിവെച്ചതോടെ ആക്ടിങ് ഗവ൪ണറായി പ്രവ൪ത്തിച്ചുവരികയായിരുന്നു അൽ ഹശൽ. വി൪ജീനിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഫൈനാൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അൽ ഹശൽ 2009 മുതൽ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവ൪ണറായി പ്രവ൪ത്തിച്ചുവരികയായിരുന്നു. ഇസ്ലാമിക് ഫൈനാൻഷ്യൽ സ൪വീസ് ബോ൪ഡ് സാങ്കേതിക സമിതി അംഗവുമാണ് ഈ 37കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.