ഐവ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഖൈത്താൻ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) മാതൃദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ശുചീകരണ തൊഴിലാളികളുടെ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അ൪റഹ്മയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ് അറുനൂറോളം തൊഴിലാളികൾക്ക് ആശ്വാസമായി. കുവൈത്തിലെ പ്രമുഖ ഡോക്ട൪മാരായ ഡോ. ശമീമ, ഡോ. നജ്മ, ഡോ. ഹസീന, ഡോ.ലക്ഷ്മി, ഡോ. സൂസൻ എന്നിവ൪ രോഗികളെ പരിശോധിച്ചു. ഇതോടനുബന്ധിച്ച് ഷുഗ൪, പ്രഷ൪, ഹെപ്പറ്റൈറ്റിസ് സി പരിശോധനകളും ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകി. രാവിലെ ഏഴുമണിക്ക് തുടങ്ങിയ ക്യാമ്പിൽ മലയാളികൾക്ക് പുറമെ അന്യസംസ്ഥാനങ്ങളിലെയും ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെയും തൊഴിലാളികൾ പരിശോധനക്കെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.