ഒമാനില്‍ മലയാളി വ്യവസായിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തി

മസ്കത്ത്: ഒമാനിലെ അൽഹൈലിൽ മലയാളി വ്യവസായിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂ൪ ചമ്രവട്ടം വെളുത്തേടത്ത് വളപ്പിൽ വാസുവാണ് (54) മരിച്ചത്. 30 വ൪ഷമായി ഒമാനിലെ ബിൽഡിങ്മെറ്റീരിയൽ രംഗത്ത് പ്രവ൪ത്തിക്കുന്ന ഇദ്ദേഹം റവാസ് സൊഹാ൪ ഇൻറ൪നാഷണൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. ഇന്നലെ വൈകുന്നേരം നാലോടെ അൽഹൈലിലെ സ്ഥാപനത്തിന് സമീപത്തായി ഇദ്ദേഹം താമസിക്കുന്ന വീടിനടുത്തെ മരച്ചുവട്ടിലാണ് മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടത്തെിയത്. ലുങ്കികൊണ്ട് കൈകാലുകൾ ബന്ധിച്ച ശേഷം കഴുത്തിൽ തുണിയിട്ട് മുറുക്കിയ നിലയായിരുന്നു മൃതദേഹമെന്ന് ഇദ്ദേഹത്തിൻെറ ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തിൻെറ സ്ഥാപനത്തിലെ ജീവനക്കാരനും ബന്ധുവുമായ സുധിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഉടൻ സ്പോൺസറെയും റോയൽ ഒമാൻ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തത്തെി ഇൻക്വസ്റ്റ് തയാറാക്കുകയാണ്. നാട്ടിൽ പോയിരുന്ന ഇദ്ദേഹത്തിൻെറ കുടുംബം തിരിച്ചുവരുന്നതും ഇന്നലെയായിരുന്നു. മൃതദേഹം കണ്ടത്തെി ഒരു മണിക്കൂറിനകം മസ്കത്ത് വിമാനത്താവളത്തിലത്തെിയ ഭാര്യയെയും മക്കളെയും ബന്ധുക്കളും സുഹൃത്തുക്കളും ചേ൪ന്ന് നാട്ടിൽ അമ്മക്ക് സുഖമില്ളെന്ന് അറിയിച്ച് മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് മടക്കി അയക്കേണ്ടി വന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെ അൽഹൈലിലെ കടയടച്ച് കളക്ഷൻ തുകയുമായി വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഇദ്ദേഹം. ഇന്നലെ കടയിൽ വരാതിരുന്നതിനാൽ വൈകുന്നേരം വീട്ടിലേക്ക് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കാണുന്നതെന്ന് ബന്ധു സുധി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. രാത്രി ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപൊതിയും മൃതദേഹത്തിനരികിലുണ്ടായിരുന്നു. പണം തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്ന സ്ഥലത്ത് രാത്രിയിലും പൊലീസ് ശക്തമായ ബന്തവസ് ഏ൪പ്പെടുത്തിയിരിക്കുകയാണ്. ഭാര്യ: വിമന. മക്കൾ: വിനോദ്, വിനീത, വിജി, വിബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.