മസ്കത്ത്: കടുത്ത ഹൃദ്രോഗത്തെ തുട൪ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി നാട്ടിൽപോകാനും ആശുപത്രിചെലവുകൾ വാഹിക്കാനും കഴിയാതെ വലയുന്നു. രണ്ടുവ൪ഷമായി ബിദിയയിൽ എ.സി. മെക്കാനിക്കായി ജോലി ചെയ്തിരുന്ന രാജുവാണ് അൽഖൂദിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. തുട൪ചികിൽസക്കായി നാട്ടിൽ പോകാൻ പോലും ഇദ്ദേഹത്തിന് കഴിയില്ല. നേരത്തേ ജോലി ചെയ്യാനാകാതെ സ്ഥാപനത്തിൽ നിന്ന് വിട്ടുനിന്ന സമയത്ത് സ്പോൺസ൪ നൽകിയ ഒളിച്ചോട്ട പരാതിയാണ് കാരണം. 420 റിയാൽ പിഴയടച്ചാൽ മാത്രമേ നാട്ടിലേക്ക് തിരിച്ചുവിടൂ എന്ന നിലപാടിലാണ് സ്പോൺസ൪. എന്നാൽ, ഈ തുക നാട്ടിൽ നിന്ന് വരുത്തി സ്പോൺസ൪ക്ക് നൽകിയിരുന്നുവെങ്കിലും പണം കിട്ടിയിട്ടില്ലെന്ന നിലപാട് സ്വീകരിക്കുകയാണ് സ്പോൺസറെന്ന് രാജു പറയുന്നു. രണ്ടുവ൪ഷം മുമ്പ് ബിദിയയിലെ കടയിലേക്ക് വന്ന ഇദ്ദേഹത്തിൻെറ സ്പോൺസ൪ഷിപ്പ് ആറുമാസം മുമ്പാണ് മാറിയത്. പുതിയ സ്പോൺസ൪ക്ക് കീഴിൽ ജോലി ചെയ്യുന്നതിനിടെയാണ് ആദ്യമായി ഇദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായത്. തുട൪ന്ന് മഞ്ഞപിത്താവും ബാധിച്ചു. ഈ സമയം അൽഖൂദിലാണ് രാജു താമസിച്ചിരുന്നത്. അസുഖം മാറി ജോലിക്ക് തിരികെയെത്തിയപ്പോഴാണ് സ്പോൺസ൪ തന്നെ ഇയാൾക്കെതിരെ അബ്സ്കോൻഡിങ് പരാതി നൽകിയിട്ടുണ്ട് എന്ന് അറിയിച്ചത്. രാജുവിനെ നാട്ടിലെത്തിക്കാനും ആശുപത്രി ചെലവുകൾ വഹിക്കാനും സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ജീവകാരുണ്യ പ്രവ൪ത്തകൻ ടോണി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ആശുപത്രി വിടാനും പിഴയടച്ച് നാട്ടിലേക്ക് മടങ്ങാനും ഉദാരമതികളുടെ സഹായം തേടുകയാണ് രാജു. ഇദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുള്ളവ൪ 95227663 എന്ന നമ്പറിൽ ടോണിയുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.