ദോഹ: കാസ൪കോട് മൊഗ്രാൽ കൊപ്പളം മമ്മു അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഹനീഫ് (42) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. നാല് വ൪ഷം മുമ്പ് ദോഹയിലെത്തിയ മുഹമ്മദ് ഹനീഫ് മൂന്ന് വ൪ഷത്തോളമായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. നാട്ടിൽ പോയി പുതിയ വീട് വെച്ച് താമസം തുടങ്ങി മടങ്ങിയെത്തിയത് രണ്ടാഴ്ച മുമ്പാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുട൪ന്ന് ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് മരണം. ഭാര്യ:താഹിറ, മകൻ: അഹമ്മദ് കബീ൪. സഹോദരങ്ങൾ: സിദ്ദീഖ് (സൗദി അറേബ്യ), ഖലീൽ, ബീവി, ആയിഷ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ കെ.എം.സി.സി പ്രവ൪ത്തക൪ ശ്രമം ആരംഭിച്ചിട്ടുണ്ട്. കെ.എം.സി.സി നേതാക്കളായ എസ്.എ.എം ബഷീ൪, മഹമൂദ് മുട്ടം, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ എന്നിവ൪ മോ൪ച്ചറിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.