മസ്കത്ത്: ഫ്ളാറ്റിലുണ്ടായ അഗ്നിബാധയിൽ പുക ശ്വസിച്ച് ശാരീകാസ്വസ്ഥ്യം അനുഭവപ്പെട്ട 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിറാത്ത് ഏരിയ ആറിലെ കെട്ടിടത്തിൽ താമസിച്ചിരുന്ന അഞ്ചു കുട്ടികളുൾപ്പെടെ 20 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരിൽ പലരും അബോധാവസ്ഥയിലായിരുന്നു.
തീപിടുത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് അവശതയിലായവരെ പുറത്തെടുത്ത സിവിൽ ഡിഫൻസാണ് ആശുപത്രിയിലെത്തിച്ചത്. ആരോഗ്യാവസ്ഥ വീണ്ടെടുത്ത ഇവരെ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് എട്ടു നില കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ കടമുറികൾക്ക് തൊട്ടുമുകളിലായി ഫ്ളാറ്റുകൾ ആരംഭിക്കുന്ന നിലയിൽ നിന്നാണ് തീ പട൪ന്നത്. കെട്ടിടത്തിൻെറ മുകളിലെ നിലയിലേക്കും തീയും പുകയും ഉയ൪ന്നു. അകത്തുണ്ടായിരുന്ന താമസക്കാ൪ പുറത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പുകശ്വസിച്ച് താമസക്കാ൪ക്ക് അസ്വസ്ഥതയുണ്ടായത്. സംഭവമറിഞ്ഞെത്തിയ റോയൽ ഒമാൻ പൊലീസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി കെട്ടിടത്തിനകത്തു കുടുങ്ങിയവരെ പുറത്തെത്തിക്കുകയുമായിരുന്നു. തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നത് ഒഴിവാക്കുന്നതിനും സിവിൽ ഡിഫൻസിന് കഴിഞ്ഞു.
കെട്ടിടത്തിന്റെകൂടുതൽ ഭാഗങ്ങളിലേക്കു തീ പടരുന്നതിനു മുമ്പ് അണക്കാനായത് വൻ ദുരന്തം ഒഴിവാക്കി. തീ പട൪ന്ന മുറിയിലെ വസ്ത്രങ്ങളും മറ്റു ഉപകരണങ്ങളും കത്തി നശിച്ചു. നാലു ആംബുലൻസുകളിലാണ് ബോധരഹിതരായവരെ ആശുപത്രിയിലെത്തി
ച്ചത്.
ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചവ൪ക്ക് സംഭവസ്ഥലത്ത് ആംബുലൻസിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകി. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.