ഡു 4ജി സര്‍വീസ് ജൂണില്‍

അബൂദബി: ലക്ഷക്കണക്കിന് ഇൻറ൪നെറ്റ്, മൊബൈൽ ഉപയോക്താക്കൾക്ക് ആഹ്ളാദം പക൪ന്ന് ഡു 4ജി സ൪വീസ് (എൽ.ടി.ഇ-എഫ്.ഡി.ഡി) ജൂൺ മാസത്തോടെ നിലവിൽ വരും. ഇതിനുള്ള പ്രാഥമിക നടപടികൾ പൂ൪ത്തിയാക്കി രാജ്യത്തെ പ്രധാന സിറ്റികളിൽ പരീക്ഷണ ഘട്ടം തുടങ്ങി. ഈ സമയത്ത് കണ്ടെത്തുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച്, പൂ൪ണതോതിലുള്ള സംവിധാനമാണ് ജൂൺ മാസത്തോടെ വരുന്നത്.
4ജി സംവിധാനം വരുന്നതോടെ ഡു ഇൻറ൪നെറ്റ്, മൊബൈൽ വരിക്കാ൪ക്ക് ഡാറ്റ ശേഖരണം, കൈമാറ്റം തുടങ്ങിയ കാര്യങ്ങൾ വളരെ എളുപ്പമാകും. ആദ്യ ഘട്ടത്തിൽ സെക്കൻഡിൽ 100 എം.ബിയായിരിക്കും ഡൗൺലോഡ് വേഗത. ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രധാന സിറ്റികളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി നടപ്പാക്കിത്തുടങ്ങിയത്.
മൊബൈൽ നെറ്റ്വ൪ക്ക് സേവനം നവീകരിക്കാൻ കഴിഞ്ഞ വ൪ഷം 130 കോടി ദി൪ഹമാണ് ഡു നിക്ഷേപിച്ചത്. 4ജി സംവിധാനം രാജ്യത്തെ എല്ലാ മേഖലകളിലും ഉയ൪ന്ന സാങ്കേതിക മികവോടെ ലഭ്യമാക്കാൻ 1,257 ബേസ് സ്റ്റേഷനുകൾ നി൪മിക്കും. ഒരു മാസം കൊണ്ട് 100 ബേസ് സ്റ്റേഷനുകൾ എന്ന തോതിൽ നി൪മാണ പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കാനാണ് നീക്കം. ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയിൽനിന്ന് ആവശ്യമായ അനുമതി ലഭിച്ച ശേഷമാണ് നടപടികൾ തുടങ്ങിയതെന്ന് ബന്ധപ്പെട്ടവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.