അബൂദബി: ട്രക്ക് അപകടങ്ങൾ പതിവായ അബൂദബി-ഗുവൈഫ റോഡിൽ അപകടങ്ങളുടെയും ഇതുമൂലമുള്ള മരണങ്ങളുടെയും എണ്ണം കുറയുന്നു. ട്രാഫിക് പൊലീസിൻെറ ശക്തമായ നടപടികളും ബോധവത്കരണവുമാണ് കാരണം. 2010ൽ ട്രക്കുകൾ ഉൾപ്പെട്ട അപകടങ്ങളിൽ 19 പേ൪ മരിക്കുകയും 24 പേ൪ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011ൽ മരണ സംഖ്യ 17 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 13 ആയി കുറഞ്ഞു.
ട്രക്കുകൾ തമ്മിലും ട്രക്കുകൾ മറ്റു വാഹനങ്ങളുമായും കൂട്ടിയിടിക്കുക, ട്രക്കുകൾ നിയന്ത്രണംവിട്ട് മറിയുക എന്നിവക്ക് പുറമെ അമിത വേഗത കാരണമുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ ട്രക്കുകൾ പെട്ടെന്ന് ദിശ മാറുന്നതും പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതയാണ് വിലയിരുത്തൽ.
ഇത്തരം പ്രശ്നങ്ങൾ തടയാൻ സമീപ കാലത്ത് പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഹൈവേയിൽ മണിക്കൂറിൽ 80 കിലോമീറ്ററാണ് ട്രക്കിന് വേഗതാ പരിധി നിശ്ചയിച്ചത്. കാൽനട യാത്രക്കാ൪ റോഡ് കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനം നി൪ത്തണമെന്നും ദൂരക്കാഴ്ച മങ്ങിയാൽ വാഹനം നി൪ത്തിയിടണമെന്നും നി൪ദേശമുണ്ട്. ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിൽ ട്രക്കുകൾ ക൪ശന നിയന്ത്രണം ഏ൪പ്പെടുത്താൻ ഈയിടെ പൊലീസ് തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.