കമ്പനി വഞ്ചിച്ച യുവാക്കളെ യൂത്ത് ഇന്ത്യ ഇടപെട്ട് നാട്ടിലെത്തിച്ചു

ജിദ്ദ: വാഗ്ദാനം ചെയ്ത ശമ്പളം നൽകാതെ വഞ്ചിച്ച കമ്പനിക്കെതിരെ കോടതിയെ സമീപിച്ച മലയാളി യുവാക്കൾ നീണ്ട കാത്തിരിപ്പിനു ശേഷം എക്സിറ്റിൽ നാട്ടിലേക്കു പോയി. തിരുവനന്തപുരം അമരവിള സ്വദേശി അരുൺഷാഹി, പാച്ചല്ലൂ൪ സ്വദേശി ശ്രീജു, കളിയ്ക്കാവിള സ്വദേശി ബിനിലാൽ, കൊല്ലം ചാത്തന്നൂ൪ സ്വദേശി വിനോദ് എന്നിവ൪ക്കാണ് ആറ് മാസത്തെ കാത്തിരിപ്പിനു ശേഷം യൂത്ത് ഇന്ത്യ പ്രവ൪ത്തകരുടെ സഹായത്തോടെ നാടണയാൻ സാധിച്ചത്.  
പ്രവാസ യൗവനത്തിന്റെവീണ്ടെടുപ്പ്  എന്ന കാമ്പയിനോടനുബന്ധിച്ചു ജിദ്ദയിലെ യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ നടത്തിയ അന്വേഷണമാണ് സന്തോഷത്തോടെയുള്ള ഇവരുടെ തിരിച്ചു പോക്ക് സാധ്യമാക്കിയത്. രണ്ടര വ൪ഷം മുമ്പ് ജിദ്ദയിലെ ഒരു മെയിൻറനൻസ് കരാ൪ കമ്പനിയിലേക്ക് 1800 റിയാൽ ശമ്പളം പറഞ്ഞുറപ്പിച്ചു വന്ന ഇവ൪ക്ക് നജ്റാനിലായിരുന്നു ജോലി. എന്നാൽ  ശമ്പളമായി കിട്ടിയത് 800 റിയാൽ മാത്രമായിരുന്നു. ഇതിനെ തുട൪ന്ന് കമ്പനിയുമായ സംസാരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടുവ൪ഷത്തിനു ശേഷം നാട്ടിൽ പോകാനുള്ള അനുവാദം ചോദിക്കുമ്പോഴൊക്കെ പലതു പറഞ്ഞ് അവധി വൈകിക്കുകയും തിരിച്ചുവരാൻ പറ്റാത്ത രീതിയിൽ എക്സിറ്റ് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ഇവ൪ കോടതിയെ സമീപിച്ചത്. കോടതിയുടെ സഹായത്തോടെ എക്സിറ്റ് വിസ കിട്ടിയ ഇവരെ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയക്കാമെന്ന വാഗ്ദാനം നൽകി ജിദ്ദയിലേക്ക് വിട്ടു. എന്നാൽ പാസ്പോ൪ട്ടോ ടിക്കറ്റോ ഭക്ഷണമോ നൽകാതെ വിസയുടെ കാലാവധി കഴിയുന്നത് വരെ പിടിച്ചുനി൪ത്താനായിരുന്നു കമ്പനിയുടെ ഉദ്ദേശ്യം.
വിവരമറിഞ്ഞ യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ അവരുമായി ബന്ധപ്പെടുകയും നാട്ടിൽ പോകുന്നതുവരെ അവ൪ക്കുള്ള ഭക്ഷണവും മറ്റുസൗകര്യങ്ങളും എ൪പ്പെടുത്തുകയും ചെയ്തു. എക്സിറ്റ് വിസയുടെ കാലാവധി കഴിയുന്നതിനു മൂന്നു ദിവസം മുമ്പ് പാസ്പോ൪ട്ട് കൈയിൽ കിട്ടിയപ്പോൾ അതിലൊരാളുടെ പാസ്പോ൪ട്ട് ഒന്നര വ൪ഷം മുമ്പ് കാലാവധി കഴിഞ്ഞതായി കണ്ടെത്തി. തുട൪ന്ന് യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ കൊല്ലം പ്രവാസി സംഗമം പ്രവ൪ത്തകൻ സലാം പോരുവഴിയുടെ സഹായത്തോടെ ഒറ്റദിവസംകൊണ്ട് കോൺസുലേറ്റിൽനിന്ന്  താൽകാലിക ഔ്പാസ് തരപ്പെടുത്തി.
ഇവരുടെ ദൈനംദിന ആവശ്യങ്ങളിൽ സഹായിക്കാൻ യൂത്ത് ഇന്ത്യാ പ്രവ൪ത്തകരായ ഷമീ൪ മാഞ്ഞാലി, പി. ലത്തീഫ്, നൗഷാദ്, നജീബ് കരുനാഗപ്പള്ളി എന്നിവ൪ മുന്നിട്ടിറങ്ങി.
നാട്ടിൽനിന്നു തിരിക്കുന്നതിനു മുമ്പ് സ്പോൺസറെപ്പറ്റി പഠിക്കാതിരുന്നതും കൃത്യമായ തൊഴിൽ കരാറിന്റെകോപ്പി സൂക്ഷിക്കാതിരുന്നതുമാണ് പ്രശ്നങ്ങൾക്കു കാരണമായത്.
നിറഞ്ഞ മനസ്സോടെ ജിദ്ദയോടു വിടപറയുമ്പോൾ തങ്ങളെ സഹായിക്കാനെത്തിയ  ഒരുപറ്റം യുവാക്കളുടെ മനുഷ്യസ്നേഹം സമൂഹത്തിനു മാതൃകയാവണമെന്ന് അവ൪ ഓ൪മിപ്പിച്ചു.
കെ.ആ൪.ഡബ്ള്യു പ്രവ൪ത്തകരായ എം.പി നാസ൪, സി.എച്ച്. ബഷീ൪, ശാഫി വാഴയിൽ എന്നിവ൪ യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ക്കൊപ്പം എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.