ഇന്ത്യന്‍ എംബസിയില്‍ ആന്ധ്ര സ്വദേശിയുടെ പരാക്രമം

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിൽ ആന്ധ്ര സ്വദേശിടെ പരാക്രമം. സ്പോൺസറുടെ പീഡനം സഹിക്കവയ്യാതെ പരാതി പറയാനെത്തിയ യുവാവാണ് എംബസിലെ ലേബ൪ സെക്ഷനിൽ പരാക്രമം നടത്തിയത്.
സ്പോൺസറുടെ പീഡനത്തെ തുട൪ന്ന് ഇയാൾ കഴിഞ്ഞ ദിവസം എംബസിയിൽ പരാതിയുമായെത്തിയിരുന്നു. സ്പോൺസറുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞ് എംബസി അധികൃത൪ ഇയാളെ തിരിച്ചയച്ചതായിരുന്നു. ഇന്നലെ വീണ്ടുമെത്തിയ ഇയാൾ തൻെറ കാര്യത്തിൽ തീരുമാനമൊന്നുമായില്ലെന്നറിഞ്ഞപ്പോൾ അക്രമാസക്തനാവുകയായിരുന്നു. കൗണ്ടറുകൾ അടിച്ചുതക൪ത്തപ്പോൾ ജീവനക്കാ൪ ഓടിമാറി. എംബസി അധികൃത൪ അറിയിച്ചതനുസരിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥ൪ ഇയാളെ പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.