സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുകയാണ്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡിനടുത്ത ടി.പി ഹുസൈൻെറ മകൻ ടി.പി സൈതലവി( 26 ), കോഴിക്കോട് മലാപറമ്പ് മണിച്ചേരി വീട്ടിൽ കുമാരൻെറ മകൻ രാജിവ് കുമാ൪ (42) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് കിഴക്കേമുറി കൂരാട്ടുകണ്ടിൽ രാജേഷ് (31)നാണ് ഗുരുതരമായി  പരിക്കേറ്റത്.ജുബൈൽ അൽമന ആശുപത്രിയിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്.

രാവിലെ ജോലിസ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു അപകടം. ഇവ൪ സഞ്ചരിച്ചിരുന്ന പിക്കപ് വാനിൽ എതരെ ഭാഗത്ത് നിന്ന് സിഗ്നൽ മററികടന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.








 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.