ദുബൈ: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ക്ളിനിക്കുകളിലും ചിക്കൻപോക്സ് പ്രതിരോധത്തിനുള്ള വാക്സിനുകൾ ആവശ്യമായ അളവിൽ സ്റ്റോക്കില്ലെന്ന് റിപ്പോ൪ട്ട്. ചിക്കൻ പോക്സ് പ്രതിരോധത്തിനുള്ള ‘വാരിൽ റിക്സ്’ വാക്സിനാണ് ക്ഷാമം അനുഭവപ്പെടുന്നതെന്ന് സ്വകാര്യ ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ഒരാഴ്ചയിലേറെയായി ചില ആശുപത്രികളിൽ മരുന്ന് ലഭ്യമല്ല. മരുന്ന് സ്റ്റോക്കെത്താൻ ഇനിയും ഒരാഴ്ച പിടിക്കുമെന്നാണ് സൂചന. ഗ്ളാസ്കോ സ്മിത്ത്കൈ്ളൻ പുറത്തിറക്കുന്ന ഈ വാക്സിന് 250 ദി൪ഹം വരെ വിലയുണ്ട്.
ദേശീയ പ്രതിരോധ കുത്തിവെപ്പിൽ ചിക്കൻപോക്സ് വാക്സിനും ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ നി൪ദേശ പ്രകാരം 12 മാസം പ്രായമായ കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്.
ഒരു വയസ്സായ കുട്ടികൾക്ക് ഒരു ഡോസ് മരുന്നാണ് നൽകുക. ഇതിന് ശേഷം നാല്, ആറ് വയസുകളിൽ ഓരോ ബൂസ്റ്റ൪ ഡോസുകളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.