വിമാന കമ്പനികള്‍ക്ക് ഇളവ്; പ്രവാസികള്‍ക്ക് വട്ടപ്പൂജ്യം

അബൂദബി: ഇന്ത്യയിലെ വിമാന കമ്പനികളെ സഹായിക്കാൻ നിരവധി ഇളവുകളാണ് ബജറ്റിലുണ്ടായത്. എന്നാൽ, തോന്നുമ്പോൾ നിരക്ക് വ൪ധിപ്പിച്ച് വൻ ലാഭം കൊയ്യുന്ന വിമാന കമ്പനികളെ നിലനി൪ത്തുകയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള സാമ്പത്തിക മാന്ദ്യത്തിൻെറ പിടിയിൽനിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് പ്രവാസികൾക്ക് എടുത്തുപറയാവുന്ന ആനുകൂല്യങ്ങളില്ല.
വിമാന കമ്പനികൾ പ്രതിസന്ധി നേരിടുകയാണെന്നും ഇത് മറികടക്കാൻ സഹായം ആവശ്യമാണെന്നും പറഞ്ഞാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. കമ്പനികളുടെ പ്രവ൪ത്തന ചെലവ് വൻ തോതിൽ വ൪ധിക്കാൻ ഇടയാക്കുന്നത് വിമാന ഇന്ധന വിലയാണെന്നും അതിനാൽ ചെലവ് കുറക്കാൻ നേരിട്ട് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ഇന്ധനത്തിൻെറ നേരിട്ടുള്ള ഗുണഭോക്താക്കൾ എന്ന നിലയിലാണ് ഇറക്കുമതി അനുവദിക്കുക. ഇതിലൂടെ ഇന്ധനത്തിൻെറ മൂല്യ വ൪ധിത നികുതി (വാറ്റ്)യിൽനിന്ന് കമ്പനികൾ ഒഴിവാകും. 33 ശതമാനം വരെയാണ് ‘വാറ്റ്’ നൽകേണ്ടത് എന്നതിനാൽ ഈ നടപടി കമ്പനികൾക്ക് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കും.
ഇന്ത്യയിലെ വിമാന കമ്പനികളിൽ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. താമസിയാതെ തീരുമാനമുണ്ടാകും. അനുമതി വന്നാൽ, വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യയിലെ ഷെഡ്യൂൾ, നോൺ ഷെഡ്യൂൾ എയ൪ ട്രാഫിക് സ൪വീസ് മേഖലയിൽ നേരിട്ട് നിക്ഷേപം നടത്താം. നിലവിൽ വ്യോമയാന ഇതര മേഖലയിലുള്ളവ൪ക്ക് മാത്രമാണ് 49 ശതമാനം വരെ നേരിട്ട് നിക്ഷേപം അനുവദിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിദേശ വിമാന കമ്പനികൾക്ക് ഇതുവരെ നേരിട്ട് നിക്ഷേപാനുമതി നൽകാതിരുന്നത്. വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 100 കോടി യു.എസ് ഡോള൪ വരെ വിദേശത്തുനിന്ന് വായ്പയെടുക്കാൻ വിമാന കമ്പനികളെ അനുവദിക്കും. ‘ബാഹ്യ വാണിജ്യ വായ്പയെടുക്കൽ’ (ഇ.സി.ബി) പ്രകാരം ഒരു വ൪ഷം വരെ കാലാവധിയുള്ള വായ്പക്കാണ് അനുമതി.
വിമാനങ്ങളുടെ സ്പെയ൪പാ൪ട്സ്, ടയ൪, പരിശോധന ഉപകരണങ്ങൾ തുടങ്ങിയവ അടിസ്ഥാന കസ്റ്റംസ് നികുതിയിൽനിന്ന് ഒഴിവാക്കിയതും കമ്പനികൾക്ക് ഗുണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.