സ്കൂളുകള്‍ മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമാക്കുന്നു

ദോഹ: ഇൻഡിപെൻഡന്‍്റ് സ്കൂളുകളിലെ വിദ്യാ൪ഥികളുടെ മൊബൈൽ ഫോൺ നിരോധം ക൪ശനമായി നടപ്പാക്കുന്നു.
ഒരു കാരണവശാലും മൊബൈൽഫോൺ ക്ളാസിൽ കൊണ്ടുവരരുതെന്ന് നിരവധി വിദ്യാലയങ്ങൾ വിദ്യാ൪ഥികൾക്ക് നി൪ദേശം നൽകി.
സ്കൂളിൽ വിദ്യാ൪ഥികൾ മൊബൈൽ കൊണ്ടുവരുന്നതിന് സുപ്രീം വിദ്യാഭ്യാസ കൗൺസിലിന്റെവിലക്കുണ്ടെങ്കിലും ക൪ശനമായി നടപ്പാക്കപ്പെടുന്നില്ല.
 അതിനാൽ പ്രൈമറി ക്ളാസുകളിലെ കുട്ടികൾ പോലും മൊബൈലുമായി സ്കൂളിലെത്തുന്നു.
ഈ സാഹചര്യത്തിലാണ് മൊബൈൽ നിരോധനം അടക്കം വിദ്യാ൪ഥികൾക്കായി സുപ്രീം കൗൺസിൽ ഏ൪പ്പെടുത്തിയ പെരുമാറ്റച്ചട്ടം കൃത്യമായി നടപ്പിലാക്കാൻ വിവിധ സ്കൂളുകൾ നടപടികൾ സ്വീകരിച്ചത്. പല സ്കൂളുകളിലെയും ക്ളാസുകളിൽ ഇതു സംബന്ധിച്ച് നോട്ടിസ് പതിക്കുകയും അസംബ്ളികളിൽ ക൪ശന നി൪ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.