കപ്പലിന് തീപ്പിടിച്ച് ഒരാളെ കാണാതായി; 24 പേര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു

മനാമ: ബഹ്റൈൻ തീരത്ത് കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും കടലിൽ ചാടി രക്ഷപ്പെട്ടു. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിലെ ജുബൈലിൽനിന്ന് ബഹ്റൈനിലേക്ക് വരികയായിരുന്ന കപ്പലിലെ തൊഴിലാളികളെല്ലാം ഫിലിപ്പൈൻസുകാരാണ്. തീപിടിത്തമുണ്ടായ ഉടനെ എല്ലാവരും കടലിലേക്ക് ചാടുകയായിരുന്നു. വിവവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ വൈകുന്നേരം നാല് മണിയോടെ കോസ്റ്റ് ഗാ൪ഡ് കുതിച്ചെത്തിയാണ് കടലിലുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇവരെ പിന്നീട് ജുഫൈറിലെ ഹോട്ടലിലേക്ക് മാറ്റി. ഗൾഫ് ഏജൻസി കമ്പനിയുടെ കീഴിൽ ഒരാഴ്ചത്തെ വിസിറ്റ് വിസയിലാണ് ഇവ൪ ബഹ്റൈനിൽ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.