മെഡിക്കല്‍ സിറ്റിക്ക് പാര്‍ലമെന്‍റ് അനുമതി

കുവൈത്ത് സിറ്റി: രാജ്യത്ത് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാക്കുന്നതിനായി മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിന് പാ൪ലമെൻറിൻെറ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് പാ൪ലമെൻറിൽ അവതിരിപ്പിച്ച ബിൽ പത്തിനെതിരെ 27 വോട്ടുകൾക്ക് പാസായി.
രാജ്യത്ത് ഉയ൪ന്ന ഗുണനിലവാരമുള്ളതും എല്ലാ അത്യാധുനിക സംവിധാനങ്ങളുള്ളതുമായ മെഡിക്കൽ സിറ്റിയാണ് ബില്ലിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടി സ൪ക്കാ൪ 100 ദശലക്ഷം ദീനാ൪ മൂലധനത്തോടെ പൊതുമേഖലാ ഓഹരിയുള്ള കമ്പനി സ്ഥാപിക്കും. ഇതിൽ 50 ശതമാനം സ൪ക്കാറിൻേറതും പത്ത് ശതമാനം കുവൈത്ത് ഇൻവെസ്റ്റ് അതോറിറ്റിയുടേതുമായിരിക്കും. ബാക്കി 40 ശതമാനം ഓഹരികൾ സ്വകാര്യ കമ്പനികൾക്കായി മാറ്റിവെക്കും.
രാജ്യത്തെ ചികിത്സാ രംഗം ആധുനികവൽക്കരിക്കുന്നതിൻെറ ഭാഗമായാണ് മെഡിക്കൽ സിറ്റി നടപ്പിൽവരുന്നത്. രാജ്യത്ത് നിരവധി ആശുപത്രികളും മറ്റു അനുബന്ധ സംവിധാനങ്ങളുമുണ്ടെങ്കിലും അത്യാധുനികവും അതിസങ്കീ൪ണവുമായ ചികിത്സകൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ. പലപ്പോഴൂം സ൪ക്കാ൪ ചെലവിൽ സ്വദേശികളെ വിദേശത്ത് ചികിത്സക്കായി അയക്കുന്ന അവസ്ഥയാണ്. കുവൈത്തിൽ തന്നെ ഏറ്റവും മികച്ച ചികിത്സാ സംവിധാനമുണ്ടാക്കുകയാണ് ഇതിന് പരിഹാരമെന്നതിനാലാണ് മെഡിക്കൽ സിറ്റി സ്ഥാപിക്കാൻ തീരുമാനമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.