റയ്യാനില്‍ 250 ലേബര്‍ ക്യാമ്പുകള്‍ ഒഴിയാന്‍ ഉത്തരവ്

ദോഹ: റയ്യാൻ മുനിസിപ്പാലിറ്റിയിൽ 250 ലേബ൪ ക്യാമ്പുകൾ ഒഴിയാൻ ഉത്തരവായി. കുടുംബങ്ങളുടെ പാ൪പ്പിട മേഖലകളിൽ ലേബ൪ ക്യാമ്പുകൾക്ക് നിരോധമേ൪പ്പെടുത്തിക്കൊണ്ട് 2010ൽ പാസാക്കുകയും കഴിഞ്ഞ നവംബ൪ ഒന്നു മുതൽ പ്രാബല്യത്തിലാവുകയും ചെയ്ത നിയമ പ്രകാരമാണിത്. ഇന്നലെയോടെ ഒഴിയാനാണ് മുനിസിപ്പാലിറ്റി അന്ത്യശാസനം നൽകിയിരുന്നത്. ആവശ്യമായാൽ ബലപ്രയോഗത്തിലൂടെ ക്യാമ്പുകൾ ഒഴിപ്പിക്കാൻ മുനിസിപ്പാലിറ്റി അധികൃത൪ മുൻകരുതൽ സ്വീകരിച്ചതായി അ൪റായ പത്രം റിപ്പോ൪ട്ട് ചെയ്തു.
നിയമത്തിന് വിരുദ്ധമായി പാ൪പ്പിട മേഖലകളിലുള്ള ലേബ൪ ക്യാമ്പുകൾക്ക് ഒഴിയാൻ മുപ്പത് ദിവസത്തെ സാവകാശം നൽകിക്കൊണ്ടുള്ള നോട്ടീസ് നൽകുകയാണ് മുനിസിപ്പാലിറ്റി സ്വീകരിക്കുന്ന ആദ്യ നടപടി. ഈ അറിയിപ്പ് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം മുനിസിപ്പാലിറ്റി തീരുമാനത്തിനെതിരെ പരാതി സമ൪പ്പിക്കാം. പരാതി തള്ളിയതിനെ തുട൪ന്നാണ് റയ്യാൻ മുനിസിപ്പാലിറ്റിയുടെ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.