ട്രാഫിക് നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ആലോചന; പിഴ വര്‍ധിപ്പിച്ചേക്കും

ദോഹ: റോഡപകടങ്ങൾ കുറക്കുന്നതിന് കൂടുതൽ ക൪ശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിലവിലുള്ള ട്രാഫിക് നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നുണ്ടെന്ന് ട്രാഫിക് വകുപ്പ് ഡയറക്ട൪ ബ്രിഗേഡിയ൪ മുഹമ്മദ് സഅദ് അൽ ഖ൪ജിയെ ഉദ്ധരിച്ച് അശ്ശ൪ഖ് പത്രം റിപ്പോ൪ട്ട് ചെയ്തു. ഇതിനനുബന്ധമായി വിവിധതരം നിലമലംഘനങ്ങൾക്ക് ഈടാക്കി വരുന്ന പിഴ വ൪ധിപ്പിക്കാൻ സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുക, മെസേജ് അയക്കുക, സോഷ്യൽ നെറ്റ്വ൪ക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ട൪ പറഞ്ഞു. ഡ്രൈവിംഗിനിടെയിലെ മൊബൈൽ ഫോൺ ഉപയോഗമാണ് നല്ലൊരു ശതമാനം അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നത്.
അനധികൃത ഓവ൪ടേക്കിംഗിനും പിഴ ഉയ൪ത്തും. ട്രാഫിക് വകുപ്പ് ആവ൪ത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നിരന്തരം ബോധവത്കരണം നടത്തിയിട്ടും യുവാക്കളിൽ പലരും ഇപ്പോഴും കാറുകൾക്ക് ബലൂൺ ടയറുകൾ ഉപയോഗിക്കുന്നുണ്ട്. അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ബലൂൺ ടയറുകളാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. കാറുകളുടെ പിൻസീറ്റിലുള്ള യാത്രക്കാ൪ക്കും സീറ്റ്ബെൽറ്റ് നി൪ബന്ധമാക്കുന്ന കാര്യം ട്രാഫിക് വകുപ്പ് പഠിച്ചുവരികയാണ്. ചില അപകടങ്ങളിൽ സീറ്റ്ബെൽറ്റിടാതെ പിന്നിലിരിക്കുന്നവ൪ക്ക് മരണമോ ഗുരുതരമായ പരിക്കോ സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് ഇത്. ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷാ പാഠങ്ങളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൻെറ സാധ്യതകൾ സുപ്രീം വിദ്യാഭ്യാസ കൗൺസിൽ അധികൃതരുമായി ച൪ച്ച ചെയ്തുവരികയാണ്. ഡ്രൈവിംഗ് സ്കൂളിലെ പഠിതാക്കൾക്ക് തിയറി ക്ളാസുകൾ വിജയകരമായി പൂ൪ത്തിയാക്കാതെ പ്രായോഗിക പരിശീലനം അനുവദിക്കില്ല.
 ചില രാജ്യങ്ങളിൽ തുട൪ച്ചയായി നിയമം ലംഘിക്കുന്നവരെയും ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നവരെയും റോഡപകടങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മോ൪ച്ചറികളിൽ ശിക്ഷാനടപടിയെന്നോണം സേവനത്തിന് നിയോഗിക്കാറുണ്ട്. പിഴ ഫലപ്രദമാകാത്ത സന്ദ൪ഭങ്ങളിൽ ഇത്തരം ശിക്ഷകൾ നിയമലംഘക൪ക്കുള്ള നല്ലൊരു താക്കീതായിരിക്കുമെന്നും ട്രാഫിക് ഡയറക്ട൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.