വീണ്ടും പൊടിക്കാറ്റ്; രോഗബാധിതരുടെ എണ്ണം കൂടുന്നു

മനാമ: രാജ്യത്ത് പൊടുന്നനെയുണ്ടായ കാലാവസ്ഥ മാറ്റത്തിൽ വീണ്ടും പൊടിക്കാറ്റ് വീശി. ഇന്നലെ രാവിലെ മുതൽ വീശിയടിച്ച പൊടിക്കാറ്റ് വാഹനം ഓടിക്കുന്നവരെയും മത്സ്യത്തൊഴിലാളികളെയും ബാധിച്ചു.
ഉച്ചക്ക് മുമ്പുണ്ടായിരുന്ന ചൂടിന് വൈകുന്നേരത്തോടെ ശമനമുണ്ടാവുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്തു. ഇന്നും പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ നിഗമനം.
നാളെയും ഞായറാഴ്ചയും കൂടുതൽ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. കാലാവസ്ഥയിൽ പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങൾ വിദേശികൾ അടക്കമുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. തൊണ്ടവേദനയും കഫക്കെട്ടുമായി നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നത്. നി൪മാണ മേഖലയിൽ ജോലിചെയ്യുന്നവരെയാണ് കാലാവസ്ഥ മാറ്റം കാര്യമായി ബാധിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.