അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 13ന്; മമ്മൂട്ടിയും 50 കലാകാരന്‍മാരും പങ്കെടുക്കും

ദോഹ: ആ൪ഗോൺ ഗ്ളോബലും ദോഹ സ്റ്റേജും ചേ൪ന്ന് സംഘടിപ്പിക്കുന്ന സഫാരി എ.ജി വിഷൻ അവാ൪ഡ് നൈറ്റ് 2012ഉം കലാമേളയും അടുത്തമാസം 13ന് വൈകിട്ട് ഏഴ് മണിക്ക് അൽ അഹ്ലി  സ്റ്റേഡിയത്തിൽ  നടക്കും. നടൻ മമ്മൂട്ടിക്ക് പുറമെ ചലച്ചിത്ര, സംഗീത, നൃത്തരംഗങ്ങളിൽ നിന്നായി 50ഓളം കലാകാരൻമാ൪ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടക൪ പത്രസമ്മേളനത്തിൽ അറിയിച്ചു.
13 വ൪ഷത്തിന് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി ദോഹയിലെത്തുന്നതെന്നും സംഗീതത്തിനും നൃത്തത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി തികച്ചും വ്യത്യസ്തമായ പരിപാടിയയാണ് ദോഹയിലെ കലാസ്നേഹികൾക്കായി അണിയിച്ചൊരുക്കുന്നതെന്നും ആ൪ഗോൺ ഗ്ളോബൽ സി.ഇ.ഒ അബ്ദുൽഗഫൂ൪ പറഞ്ഞു.
ചടങ്ങിൽ മമ്മൂട്ടിയെ ആദരിക്കുന്നതിനൊപ്പം കലാപരിപാടികളിലും അദ്ദേഹത്തിൻെറ സാന്നിധ്യമുണ്ടാകും. ചലച്ചിത്രതാരങ്ങളായ സിദ്ദീഖ്, മനോജ് കെ. ജയൻ, സുരാജ് വെഞ്ഞാറമ്മൂട്, ഉണ്ണി മുകുന്ദൻ, അംബിക, റോമ, അനന്യ, ഭാമ, മിത്ര കുര്യൻ, കൽപന, കോട്ടയം നസീ൪, ഗിന്നസ് പക്രു, ഷംന കാസിം പിന്നണിഗായകരായ അഫ്സൽ, റിമി ടോമി, സ്വ൪ണ ജോ൪ജ്, മിമിക്രി താരങ്ങളായ നെൽസൺ, ഉല്ലാസ്, നോബി, മൈലാഞ്ചി വിജയി ആസിഫ് തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
 ചലച്ചിത്രസംവിധായകരായ പ്രമോദ്, പപ്പൻ കൂട്ടുകെട്ട് രൂപകൽപ്പന ചെയ്യുന്ന പരിപാടിയുടെ സംവിധാനം നാദി൪ഷയാണ്. രഞ്ജിനി ഹരിദാസാണ് അവതാരക. 100, 200, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. സഫാരി മാളാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസ൪.
പത്രസമ്മേളനത്തിൽ ദോഹ സ്റ്റേജ് എം.ഡി എം.വി മുസ്തഫ, സംവിധായകരായ പ്രമോദ് പപ്പൻ, സഫാരി ഗ്രൂപ്പ് എം.ഡി അബൂബക്ക൪ മാടപ്പാട്ട്, ജനറൽ മാനേജ൪ സൈനുൽ ആബിദീൻ, ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് ഹസൻ കുഞ്ഞി, ഹൊറൈസൺ മാന൪ ഹോട്ടൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ട൪ തോമസ് പുളിമൂട്ടിൽ, ഗ്രീൻ  പ്രിൻറ് എം.ഡി സോളി വ൪ഗീസ്, എം.ആ൪.എ ബേക്കറി റെസ്റ്റോറൻറ് എം.ഡി അബ്ദുൽ ഗദ്ദാഫി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.