ഖരമാലിന്യം പുന:സംസ്കരിക്കാന്‍ വന്‍കിട പ്ളാന്‍റ് സ്ഥാപിക്കാന്‍ പദ്ധതി

ദോഹ: രാജ്യത്തെ ഖരമാലിന്യം പുന:സംസ്കാരിച്ചെടുക്കുന്നതിന് വൻകിട പ്ളാൻറ് സ്ഥാപിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അധികൃത൪ അറിയിച്ചു.
 നി൪മാണ, വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട മാലിന്യം അനുദിനം വ൪ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്ളൻറ് സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി ഉപയോഗിച്ചതും പുന:സംസ്കരിച്ചെടുത്തതുമായ സാധന, സാമഗ്രികൾക്ക്് പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്നും മന്ത്രാലയത്തിലെ ലബോറട്ടറി ആൻറ് സ്റ്റാൻേറ൪ഡ്സ് അഫയേഴ്സ് വിഭാഗം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി ഡോ. മുഹമ്മദ് സെയ്ഫ് അൽ കുവാരി അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഖത്ത൪ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കെട്ടിടനി൪മാണവുമായും കെട്ടിടങ്ങൾ പൊളിക്കുന്നതുമായും ബന്ധപ്പെട്ട് പ്രതിദിനം 20,000 ടൺ മാലിന്യമുണ്ടാകുന്നുണ്ട്.
ഇത്രയും മാലിന്യം സുരക്ഷിതമായി സംസ്കരിക്കുക എന്നത് പരിസ്ഥിതിക്ക് ഏറെ വെല്ലുവിളി ഉയ൪ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പ്ളാൻറിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്. പ്ളാൻറ്  സ്ഥാപിക്കുന്നതിന് മുന്നോടിയായി നി൪മാണ, വ്യവസായ മാലിന്യം തരംതിരിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തും.
നിലവിൽ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ ഇഷ്ടാനുസരണം മാലിന്യം കുന്നുകൂട്ടുകയാണ് ചെയ്യുന്നത്. അവ കൃത്യമായി തരംതിരിക്കുന്നതിനോ പുന:സംസ്കരിക്കുന്നതിനോ പുനരുപയോഗിക്കുന്നതിനോ വ്യവസ്ഥാപിത സംവിധാനങ്ങളില്ല. പരിസ്ഥിതി സൗഹൃദ നടപടിയെന്ന നിലയിൽ നി൪മാണ പദ്ധതികൾക്ക് പുന:സംസ്കരിച്ച സാമഗ്രികൾ ഉപയോഗപ്പെടുത്താൻ നി൪മാണ കമ്പനികളെയും നി൪മാണവിദഗ്ധരെയും പ്രേരിപ്പിക്കുമെന്ന് അൽ കുവാരി പറഞ്ഞു.
രാജ്യത്തുണ്ടാകുന്ന ഖരമാലിന്യത്തിൻെറ 40 മുതൽ 50 ശതമാനം വരെ ഫലപ്രദമായി പുന:സംസ്കരിക്കാനും പുനരുപയോഗിക്കാനും കഴിയുന്നുണ്ട്.  ഉപയോഗിച്ചതും പുന:സംസ്കാരിച്ചതുമായ സാമഗ്രികൾക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഒരു മാസത്തിനകം ഉണ്ടാകും. പ്ളാസ്റ്റിക്, സ്റ്റീൽ, ഗ്ളാസ്, ടെക്സ്്റ്റയിൽസ് തുടങ്ങി എല്ലാവിധ ഖരമാലിന്യങ്ങൾക്കും ഈ മാനദണ്ഡങ്ങൾ ബാധകമാക്കാനാണ് ആലോചിക്കുന്നത്. പുന:സംസ്കരിച്ചവയും പുതിയവയും തമ്മിൽ ഏറെ വ്യത്യാസമുള്ളതിനാൽ കൃത്യമായ മാനദണ്ങ്ങൾ അനിവാര്യമാണ്. പുനഃസംസ്കരിച്ചവ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അൽ കുവാരി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.