ദോഹ: ഖത്തറിൽ ദിനംപ്രതി ഏകദേശം ഇരുപതിനായിരം ടൺ കെട്ടിടനി൪മാണ അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്നതായി ഖത്തരി ദിയാ൪ റിയൽഎസ്റ്റേറ്റ് കമ്പനിക്കു കീഴിലെ ഗവേഷണ സംഘടനാ ചെയ൪മാൻ ഡോ. യൂസുഫ് മുഹമ്മദ് അൽഹു൪ പറഞ്ഞു.
അതായത് വ൪ഷത്തിൽ 70 ലക്ഷം ടൺ കെട്ടിടാവശിഷ്ടങ്ങൾ. വീണ്ടും പ്രയോജനപ്പെടുത്താനാവാതെ ഇവ കുമിഞ്ഞുകൂടുകയാണ്.
ഈ അവശിഷ്ടങ്ങൾ നീക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഭാരിച്ച സാമ്പത്തിക ചെലവുകൾക്കു പുറമെ, പരിസ്ഥിതിക്ക് കനത്ത പോറലേൽപിക്കുകയും ചെയ്യുന്നു.
അബൂഹാമൂറിൽ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങൾ നീക്കി വൃത്തിയാക്കാൻ കോടികളാണ് ഖത്തരി ദിയാ൪ ചെലവിട്ടതെന്ന് അദ്ദേഹം വാ൪ത്താ ഏജൻസിയോട് പറഞ്ഞു. ഉമ്മുൽ അഫാഈ, റൗദ റാശിദ് എന്നിവിടങ്ങളിലും ദിയാറിന് ഉത്തരവാദിത്തമുള്ള ഇതിനെക്കാൾ കൂടുതൽ അവശിഷ്ടങ്ങൾ നീക്കംചെയ്യപ്പെടാതെ കിടക്കുന്നുണ്ട്.
ഭാവിയിൽ ഗ്രീൻ ബിൽഡിങ് സമ്പ്രദായത്തിന്റെആസ്ഥാനമായി ദോഹ മാറും. അതിനുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുനടപ്പാക്കി വരികയാണ്. 2020ഓടെ കെട്ടിട നി൪മാണ രംഗത്ത് ‘ഗ്രീൻ ബിൽഡിങ്’ രീതി നി൪ബന്ധമാക്കാനാണ് ശ്രമം. സ൪ക്കാരിതര നി൪മാണങ്ങളിൽ 2016 മുതൽതന്നെ ഇത് നി൪ബന്ധമാക്കിയേക്കും.
ഗ്രീൻ ബിൽഡിങ് രീതിയിലൂടെ ഊ൪ജം- ജല ഉപഭോഗം 30 ശതമാനവും കാ൪ബൺഡയോക്സൈഡ് ബഹി൪ഗമനം മുപ്പത് ശതമാനവും കുറക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.