പാകിസ്താനിയെ തട്ടികൊണ്ടുപോയ 21 പേര്‍ അറസ്റ്റില്‍

മസ്കത്ത്: ഇസ്കിയിൽ പാകിസ്താനി സ്വദേശിയെ തട്ടിയെടുത്ത 21 പേരെ റോയൽ ഒമാൻ പൊലീസ് അറ്സ്റ്റ് ചെയ്തു. പൊലീസിൻെറ പ്രത്യേകസംഘത്തിൻെറ ശ്രമഫലമായാണ് തട്ടിയെടുക്കപ്പെട്ടയാളെ രക്ഷപ്പെടുത്തി 21പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത്. സമീപ പ്രദേശങ്ങളിലെ രണ്ട് പൊലീസ് സ്റ്റേഷനുകളും പ്രത്യേക ഫോഴ്സും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുത്തത്.
തട്ടിയെടുക്കപ്പെട്ടയാളുടെ സുഹൃത്ത് പൊലീസിൽ വിവരം അറിയച്ചതിനെ തുട൪ന്നാണ് സംഘത്തെ പിടികൂടാനായത്. കടം വാങ്ങിയ പണം തിരിച്ചുനൽകിയില്ല എന്ന പേരിൽ പാകിസ്താൻ സ്വദേശി ഉറങ്ങികിടക്കുമ്പോഴാണ് ഇയാളെ തട്ടിയെടുത്തത്. വിവരമറിഞ്ഞ് രംഗത്തെത്തിയ പൊലീസ് കിഡ്നാപിങ് സംഘത്തെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു.
നേരത്തേ ഖാബൂറയിലും പണം തിരിച്ച് നൽകാത്ത ഏഷ്യക്കാരനെ പാകിസ്താനികളും ബംഗ്ളാദേശികളും അടങ്ങുന്ന അഞ്ചംഗ സംഘം തട്ടികൊണ്ടുപോയിരുന്നു. പൊലീസ് നടത്തിയ റെയ്ഡിൽ പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തു. കുറ്റവാളികളെ കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.