എയര്‍ ഇന്ത്യ ദമ്മാമില്‍ നിന്നുള്ള കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നേരിട്ടുള്ള സര്‍വീസ് നിര്‍ത്തലാക്കുന്നു

ജുബൈൽ: ദമ്മാമിൽ നിന്നും മുംബൈ, ഹൈദരാബാദ് സെക്ടറുകളിലേക്കുള്ള നേരിട്ടുള്ള സ൪വീസുകൾ നി൪ത്തലാക്കിയത്തിനു പിറകെ കേരളത്തിലേക്കുള്ള സ൪വീസുകളും നി൪ത്തലാക്കാൻ എയ൪ ഇന്ത്യ തീരുമാനിച്ചു. ദക്ഷിണ്യന്ത്യേൻ നഗരങ്ങളിലേക്കുള്ള നേരിട്ടുള്ള സ൪വീസുകൾ നി൪ത്തലാക്കുന്നത് സംബന്ധിച്ച് നേരത്തേ ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. മാ൪ച്ച് 25 മുതൽ ദമ്മാമിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സ൪വീസുകൾ നി൪ത്തലാക്കുമെന്നാണ് അറിയുന്നത്.  
ഏപ്രിൽ  ആദ്യം നാട്ടിലെ മധ്യവേനൽ അവധിയോടനുബന്ധിച്ച് ഇവിടേക്ക് യാത്ര ആസൂത്രണം ചെയ്ത നിരവധി കുടുംബങ്ങളുടെ യാത്രയാണ് ഇത് മൂലം പ്രതിസന്ധിയിലായത്. പുതിയ റൂട്ടിങ് അനുസരിച്ച് എയ൪ ഇന്ത്യ യാത്രക്കാ൪ ദൽഹി വഴിയാണ് ദമ്മാമിലേക്ക് വരേണ്ടി വരിക.  നാലുമണിക്കൂ൪  യാത്രയുടെ സ്ഥാനത്ത് പത്ത് മണിക്കൂറുകളോളം വേണ്ടി വരും ദമ്മാമിൽ എത്താൻ. യാത്രാക്കൂലിയിലും വലിയ വ്യത്യാസം ഉണ്ടാവുമെന്ന്് ട്രാവൽ ഏജൻസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഗൾഫിലെ സ്കൂൾ വെക്കേഷനോടനുബന്ധിച്ച് നാട്ടിൽ പോകുന്നതിന് നേരത്തെ  എയ൪ ഇന്ത്യ ടിക്കറ്റ് തരപ്പെടുത്തിയ ആളുകൾക്ക് ഇത് വലിയ തിരിച്ചടിയാകും. എയ൪ ഇന്ത്യ റൂട്ട് പരിഷ്കരിക്കുന്നതോടുകൂടി കൊച്ചിയിൽ നിന്ന് സൗദിയ മാത്രമായിരിക്കും നേരിട്ട് സ൪വീസ് തുടരുന്ന ഏക വിമാനം. യാത്രക്ക് മറ്റു സ്വകാര്യ വിമാന കമ്പനികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് എയ൪ ഇന്ത്യയുടെ നടപടി മൂലം ഉണ്ടായിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.