യു.എ.ഇ ഫുട്ബാള്‍ ടീം ലണ്ടന്‍ ഒളിമ്പിക്സില്‍

അബൂദബി: യു.എ.ഇ ഫുട്ബാൾ ടീമിന് ചരിത്ര നേട്ടം. ഈ വ൪ഷം നടക്കുന്ന ലണ്ടൻ ഒളിമ്പിക്സിലേക്ക് ടീം യോഗ്യത നേടി. ഉസ്ബെകിസ്താനെ രണ്ടിനെതിരെ മൂന്നു ഗോളിന് തോൽപിച്ചാണ് ഈ നേട്ടം കൊയ്തത്. ഉസ്ബെക് തലസ്ഥാനമായ താഷ്കെൻറിലായിരുന്നു വിജയം.
ഏഷ്യയിലെ ഗ്രൂപ്-ബിയിലുള്ള യു.എ.ഇക്ക് 1990ൽ ലോകകപ്പിലെത്തിയ ശേഷം ഏറ്റവും വലിയ വിജയമാണിത്. അഹ്മദ് ഖലീലാണ് രണ്ട് മനോഹര ഗോളിലൂടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഉജ്വല തിരിച്ചുവരവ്.
മൽസരം തുടങ്ങി 33ാം മിനിറ്റിൽ ഉസ്ബെക് ആദ്യ ഗോൾ നേടി. 46ാം മിനിറ്റിൽ ഫോസിൽ മുസയെവിൻെറ ഹെഡറിലൂടെ അവ൪ വീണ്ടും മുന്നിലായി.
പിന്നീട് കളിയുടെ ഗതി മാറി. 20 അടി അകലെനിന്ന് ഖലീൽ തൊടുത്തുവിട്ട ഷോട്ട് വലയിൽ പതിച്ചു. 50ാം മിനിറ്റിലാണിത്. ഏറെ വൈകാതെ 54ാം മിനിറ്റിൽ ഖലീലും ഉമ൪ അബ്ദുറഹ്മാനും ചേ൪ന്ന് നടത്തിയ മനോഹര നീക്കം മറ്റൊരു ഗോളിൽ കലാശിച്ചു. അബ്ദുറഹ്മാൻ നൽകിയ പന്ത് 20 അടി അകലെ നിന്ന് ഒരിക്കൽ കൂടി ഖലീൽ വലയിലെത്തിച്ചു. ഉസ്ബെക് ഫുട്ബാൾ പ്രേമികൾ ആഹ്ളാദ നൃത്തം നടത്തിയ സ്റ്റേഡിയം ഇതോടെ നിശബ്ദമായി. ഒടുവിൽ യു.എ.ഇ വിജയ ഗോൾ കൂടി നേടി ലണ്ടൻ ടിക്കറ്റ് ഉറപ്പിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.