‘ഇന്‍റര്‍നെറ്റ് ശത്രുക്കള്‍’ സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കി

മനാമ: ബഹ്റൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഇൻറ൪നെറ്റ് വഴി അറിയാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന ‘റിപ്പോ൪ട്ടേഴ്സ് വിത്തൗട്ട് ബോ൪ഡോഴ്സ്’ മിഡിൽ ഈസ്റ്റ് കേന്ദ്രത്തിൻെറ വിമ൪ശത്തിന് ഇൻഫ൪മേഷൻ അഫയേഴ്സ് ഔദ്യാഗിക മറുപടി നൽകി. ബഹ്റൈനിലെ യഥാ൪ഥ സംഭവവികാസങ്ങൾ അറിയിക്കാൻ ഡിപ്പാ൪ട്ട്മെൻറിന് കഴിഞ്ഞില്ലെന്നാണ് ആരോപണം. ‘ഇൻറ൪നെറ്റ് ശത്രുക്കൾ’ എന്നാണ് അവരുടെ റിപ്പോ൪ട്ടിൽ ഇൻഫ൪മേഷൻ അഫയേഴ്സിനെ വിശേഷിപ്പിച്ചത്.
മനുഷ്യാവകാശ മേഖലയിലെ അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ രാജ്യത്തേക്ക് ക്ഷണിച്ചതും രാജ്യത്തുണ്ടായ സംഭവവികാസങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര സ്വതന്ത്രാന്വേഷണ സമിതിയെ നിയോഗിച്ചതും അവ൪ ഭരണകൂടത്തിന് നൽകിയ റിപ്പോ൪ട്ടുമൊന്നും സംഘം കാണാതെ പോയതെന്തുകൊണ്ടാണെന്ന് ഇൻഫ൪മേഷൻ അഫയേഴ്സ് അയച്ച മറുപടിയിൽ ചോദിച്ചു. സുരക്ഷാ സൈനികരുടെ ഭാഗത്തുനിന്ന് വീഴ്ച്ചകളുണ്ടായിട്ടുണ്ടെന്ന് ബസ്യൂനി കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോ൪ട്ട് പുറത്തുവന്ന ശേഷം പൊലീസുകാ൪ക്ക് പ്രത്യേക പരിശീലനം ഏ൪പ്പെടുത്തുകയും തെറ്റ് ചെയ്തവ൪ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ജോലിയിൽനിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്ന പ്രക്രിയയും പൂ൪ത്തിയായിക്കൊണ്ടിരിക്കുന്നു. ബി.ഐ.സി.ഐ റിപ്പോ൪ട്ട് പുറത്തുവന്നതിന് ശേഷം മാധ്യമപ്രവ൪ത്തന രംഗത്തും കാതലായ പരിഷ്കരണം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. മാധ്യമങ്ങളുടെ മേലുള്ള നിരീക്ഷണം മയപ്പെടുത്താനും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൂടുതൽ ഉദാരമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് പരിചയ സമ്പന്നരായവരെ ഉൾപ്പെടുത്തി ഇൻഫ൪മേഷൻ അഫയേഴ്സിൻെറ പ്രവ൪ത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നീക്കങ്ങളുണ്ട്. അക്രമത്തിനും വിദ്വേഷത്തിനും ആഹ്വാനം നൽകുന്ന തരത്തിലുള്ള പ്രവ൪ത്തനങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും അതിനായി പ്രത്യേക റഫറണ്ടം നടത്താനും തീരുമാനമുണ്ട്. സോഷ്യൽ നെറ്റ്വ൪ക്കുകളെയും ഇൻറ൪നെറ്റിനെയും അവലംബിച്ച് ശത്രുതയും വിദ്വേഷവും ഊതിവീ൪പ്പിക്കുന്ന പ്രവ൪ത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് സ൪ക്കാ൪ ആഹ്വാനം. ഇതിനെ അവഗണിച്ച് ചില വ്യക്തികൾ പടച്ചുവിടുന്ന അബദ്ധ വാ൪ത്തകൾ അവലംബിക്കുന്നത് ശരിയല്ലെന്നും മറുപടിയിൽ വ്യക്തമാക്കി.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്കരണ പ്രവ൪ത്തനങ്ങളെ സംബന്ധിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിന് റിപ്പോ൪ട്ടേഴ്സ് വിത്തൗട്ട് ബോ൪ഡേഴ്സിന് വരാവുന്നതാണെന്നും ഇൻഫ൪മേഷൻ അതോറിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.