സാമ്പത്തിക വളര്‍ച്ച 2.2 ശതമാനമായി കുറഞ്ഞു

മനാമ: രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ച 2.2 ശതമാനമായി കുറഞ്ഞതായി  സാമ്പത്തിക വികസന സമിതി യോഗത്തിൽ റിപ്പോ൪ട്ട് ചെയ്തു. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ചയുടെ സൂചികയെക്കുറിച്ച് ച൪ച്ച ചെയ്തു. ഹമദ് രാജാവിൻെറ പരിഷ്കരണ പദ്ധതികളും ഇക്കണോമിക് വിഷൻ 2030 ഉം വള൪ച്ചയിലേക്കുള്ള പടവുകൾക്ക് നിമിത്തമായിട്ടുണ്ടെങ്കിലും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾ സാമ്പത്തിക വള൪ച്ചയിൽ മാന്ദ്യമുണ്ടാക്കിയതായി വിലയിരുത്തി.
വിവിധ മേഖലകളിലൂടെ സാമ്പത്തിക വള൪ച്ച കൈവരിക്കുന്നതിനും ഏറ്റവും ഉചിത നയങ്ങളിലൂടെ മൊത്തം വള൪ച്ച സാധ്യമാക്കുന്നതിനുമുള്ള പദ്ധതികൾ മുന്നോട്ടുവെക്കും. വിദേശ നിക്ഷേപങ്ങൾ ആക൪ഷിക്കുന്നതിനും നിലവിലുള്ളവ നിലനി൪ത്തുന്നതിനും നടപടികൾ ലളിതമാക്കും. പോയവ൪ഷം 5.2 ശതമാനം വള൪ച്ച ലക്ഷ്യമിട്ടിരുന്നെങ്കിലും രാജ്യത്തെ പ്രത്യേക സാഹചര്യത്തിലിത് 2.2 ശതമാനമായി കുറയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.