ഇത്തിസാലാത്ത് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു

അബൂദബി: ഇന്ത്യയിലെ 2ജി ലൈസൻസുകൾ സുപ്രീം കോടതി റദ്ദാക്കിയതിനെ തുട൪ന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ ഇത്തിസാലാത്ത് പ്രവ൪ത്തനം നി൪ത്തിവെക്കുന്നു. ഇതിന് നടപടികൾ ആരംഭിച്ചതായാണ് സൂചന. തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം സ്വീകരിച്ചെന്നും വഞ്ചന നടത്തിയെന്നും ആരോപിച്ച് സ്വാൻ ടെലികോം പ്രമോട്ട൪മാരായ ബൽവ, ഗോയെങ്ക എന്നിവ൪ക്കും മജെസ്റ്റിക് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ ഇന്ത്യയിൽ നിയമ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പുതിയ നീക്കം.
വൻ വിവാദമായി മാറിയ 2ജി ലൈസൻസ് പ്രക്രിയയിൽ ഇത്തിസാലാത്തിന് പങ്കില്ലെന്ന് വ്യക്തമാക്കിയാണ് സ്വാൻ ടെലികോമിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങിയത്. 2008 ഡിസംബറിലാണ് ഇത്തിസാലാത്ത് സ്വാൻ ടെലികോമിൽ നിക്ഷേപം നടത്തിയതെന്നും 2008 ജനുവരിയിലുണ്ടായ സംഭവങ്ങളാണ് സുപ്രീം കോടതി വിധിക്ക് കാരണമായതെന്നും ഇത്തിസാലാത്ത് ഗ്രൂപ് മീഡിയ റിലേഷൻസ് സീനിയ൪ മാനേജ൪ നാഹിദ് മുദസ്സി൪ ഹസൻ പറഞ്ഞിരുന്നു. നിക്ഷേപം നടത്തുന്നതിന് മുമ്പ് 2ജി ലൈസൻസ് നേടാൻ സ്വാൻ പ്രമോട്ട൪മാ൪ നടത്തിയ ശ്രമങ്ങളുമായി ഇത്തിസാലാത്തിന് ബന്ധമില്ല. മാത്രമല്ല, ഈ പ്രശ്നങ്ങളൊന്നും അറിയിക്കാതെയാണ് നിക്ഷേപം നടത്താൻ ഇത്തിസാലാത്തിനെ പ്രേരിപ്പിച്ചത്. അന്ത൪ദേശീയ തലത്തിലെ ഒരു പ്രമുഖ നിക്ഷേപക ബാങ്ക് മുഖേന നിക്ഷേപം നടത്തുകയും ചെയ്തു.
എന്നാൽ, സുപ്രീം കോടതി ലൈസൻസ് റദ്ദാക്കിയതിലൂടെ ഇത്തിസാലാത്തിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചു. അന്ത൪ദേശീയ തലത്തിൽ പ്രശസ്തമായ കമ്പനിയുടെ സൽപേരിനെ ബാധിക്കുന്ന വിഷയമാണിത്. ഈ സാഹചര്യത്തിലാണ് നിയമ നടപടി സ്വീകരിച്ചത്. പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ ‘ഇ.ഡി.ബി’ എന്ന് പുന൪നാമകരണം ചെയ്ത സ്വാൻ ടെലികോമിൻെറ പ്രവ൪ത്തനം സ്തംഭിക്കും. ഏതാണ്ട് 900 ദശലക്ഷം ഡോളറിനാണ് ഇത്തിസാലാത്ത് സ്വാൻ ടെലികോമിൽ 44.7 ശതമാനം ഓഹരി വാങ്ങിയത്. ഇതിൻെറ അടിസ്ഥാനത്തിൽ സ്വാൻ ടെലികോമിനെ ‘ഇ.ഡി.ബി’ എന്ന് പുന൪നാമകരണം ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.