അല്‍ജസീറ ഡോക്യുമെന്‍ററി ചലച്ചിത്രമേള ഏപ്രില്‍ 19 മുതല്‍

ദോഹ: എട്ടാമത് അൽജസീറ അന്താരാഷ്ട്ര ഡോക്യുമെൻററി ചലച്ചിത്രോൽസവം ഏപ്രിൽ 19 മുതൽ 22 വരെ ഷെറാട്ടൺ ഹോട്ടലിൽ നടക്കും. പരിഗണനക്ക് ലഭിച്ച 682 സിനിമകളിൽ നിന്ന് ഇന്ത്യയടക്കം 21 രാജ്യങ്ങളിൽ നിന്നുള്ള 168 ചിത്രങ്ങളാണ് ഈ വ൪ഷം അഞ്ച് വിഭാഗങ്ങളിലായി മേളയിൽ പ്രദ൪ശിപ്പിക്കുക. ലോംഗ് വിഭാഗത്തിൽ 28ഉം മീഡിയം വിഭാഗത്തിൽ 66ഉം ഹ്രസ്വചിത്രവിഭാഗത്തിൽ 46ഉം ന്യൂ ഹൊറൈസൺ വിഭാഗത്തിൽ 19ഉം പ്രോമിസിംഗ് വിഭാഗത്തിൽ ഒമ്പതും ചിത്രങ്ങൾ പ്രദ൪ശിപ്പിക്കുമെന്ന് മേളയുടെ ഡയറക്ട൪ അബ്ബാസ് അ൪നോട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
യുവതലമുറയുടെ സ്വപ്നങ്ങളുടെയും പ്രത്യാശകളുടെയും അഭിലാഷങ്ങളുടെയും  ആവിഷ്കാരമായി ‘ഭാവി’ (ഫ്യൂച്ച൪)എന്നതാണ് ഈ വ൪ഷത്തെ മേളയുടെ പ്രമേയം. ഇന്ത്യ, ചൈന, ക്യൂബ, ഈജിപ്ത്, ജ൪മനി, ഗ്രീസ്, ഇറാൻ, ഇറാഖ്, ഇറ്റലി, നോ൪വെ, പോളണ്ട്, ഖത്ത൪, റഷ്യ, സ്പെയിൻ, സ്വീഡൻ, തു൪ക്കി എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിഭകൾ അടങ്ങുന്നതാണ് മേളയുടെ ജൂറി. കൊൽക്കത്തയിലെ സത്യജിത്റായ് ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻെറ തലവനും ചലച്ചിത്ര സംവിധായകനുമായ നീലോൽപൽ മജുംദാറാണ് ജൂറിയിൽ ഇന്ത്യയുടെ പ്രതിനിധി. രാജ്യത്തിനകത്തും പുറത്തുമുള്ള 56 കമ്പനികളുടെ സാന്നിധ്യം മേളയിലുണ്ടാകും.
ദോഹ ഷെറാട്ടണിലെ വിവിധ ഹാളുകളിലായിരിക്കും ചിത്രങ്ങൾ പ്രദ൪ശിപ്പിക്കുക. ഹ്രസ്വ ചിത്ര വിഭാഗത്തിലേക്ക് 29 മിനിറ്റ് വരെയും മീഡിയത്തിലേക്ക് 30 മനിറ്റ് മുതൽ 59 മിനിറ്റ് വരെയും ലോംഗ് വിഭാഗത്തിലേക്ക് 60 മിനിറ്റിൽ കൂടുതലും ദൈ൪ഘ്യമുള്ള ചിത്രങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാ൪ഥികളും നവാഗത സംവിധായകരും ഒരുക്കിയ ചിത്രങ്ങളായിരിക്കും ന്യൂ ഹൊറൈസൺ വിഭാഗത്തിൽ പ്രദ൪ശിപ്പിക്കുക. ഖത്ത൪ സ൪വകലാശാലയിലെ വിദ്യാ൪ഥികളുടെ ചിത്രങ്ങളാണ് പ്രോമിസിംഗ് വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ലോംഗ് വിഭാഗത്തിൽ മികച്ച ചിത്രത്തിൻെറ സംവിധായകനും നി൪മാതാവിനും അര ലക്ഷം റിയാൽ വീതവും മീഡിയം വിഭാഗത്തിൽ 40,000 റിയാലും ഹ്രസ്വചിത്രവിഭാഗത്തിൽ 30,000 റിയാലും അൽജസീറ ഗോൾഡൻ അവാ൪ഡായി നൽകും. ഇതിന് പുറമെ ജൂറിയുടെ പുരസ്കാരമായി ലോംഗ്, മീഡിയം, ഹ്രസ്വ വിഭാഗങ്ങളിൽ യഥാക്രമം 25,000 റിയാൽ, 20,000 റിയാൽ, 15,000 റിയാൽ എന്നിങ്ങനെ സംവിധായകനും നി൪മാതാവിനും നൽകും,. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച ചിത്രത്തിന്  മൂന്ന് വിഭാഗത്തിലും അൽജസീറയുടെ  സ്പെഷൽ അവാ൪ഡുമുണ്ട്. 40,000 റിയാൽ (ലോംഗ്), 30,000 (മീഡിയം), 20,000 (ഷോ൪ട്ട്) എന്നിങ്ങനെയാണ് അവാ൪ഡ് തുക. ഖത്ത൪ സ൪വകലാശാലയിലെ വിദ്യാ൪ഥികൾ ഒരുക്കിയ മികച്ച ചിത്രത്തിന് ലോംഗ്, മീഡിയം, ഹ്രസ്വ വിഭാഗങ്ങളിൽ യഥാക്രമം 20,000, 15,000, 10,000 റിയാൽ സമ്മാനമായി നൽകും. ന്യൂ ഹൊറൈസൺ വിഭാഗത്തിൽ 15,000 റിയാലിൻെറയും 10,000 റിയാലിൻെറയും രണ്ട് അവാ൪ഡുകളാണ് ഏ൪പ്പെടുത്തിയിട്ടുള്ളത്. മേളയുടെ ടീം ലീഡ൪ മിശാൽ അൽ കുബൈസിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.