‘അറേബ്യന്‍ നൈറ്റ്’ സ്റ്റേജ് ഷോ 22ന്

ദോഹ: അലി ഇൻറ൪നാഷനൽ, ഡീമജ് ഗ്രൂപ്പ്, മീഡിയ പ്ളസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘അറേബ്യൻ നൈറ്റ് 2012’ സ്റ്റേജ് ഷോ ഈ മാസം 22ന് വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ദോഹ സിനിമയിൽ അരങ്ങേറും. മാപ്പിളപ്പാട്ടുകളും തമിഴിലെ ഫാസ്റ്റ്, മെലഡി ഗാനങ്ങളും കോ൪ത്തിണക്കി അവതരിപ്പിക്കുന്ന  പരിപാടിയിൽ കണ്ണൂ൪ ശരീഫ്, രഹ്ന, വിളയിൽ ഫസീല, ഐ.പി സിദ്ദീഖ്, ആദിൽ അത്തു, യൂസുഫ് കാരക്കാട് എന്നിവ൪ക്ക് പുറമെ തമിഴ് പിന്നണി ഗായകരായ മനോ, അമൃത തുടങ്ങിയവരും അണിനിരക്കും. റെജി മണ്ണിലാണ് അവതാരകൻ.
ഫസ്റ്റ്ക്ളാസ്: 80 റിയാൽ, ബാൽക്കണി: 50 റിയാൽ (ഫാമിലിക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അലി ഇൻറ൪നാഷനൽ, ഡീമജ് ഗ്രൂപ്പ്, മീഡിയ പ്ളസ്, ഭാരത് റെസ്റ്റോറൻറ് എന്നിവിടങ്ങളിൽ ഈ മാസം 18 മുതൽ ടിക്കറ്റുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 55526433, 55881850, 55526275 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.