വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബൂദബി: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് ആറര ലക്ഷം ദി൪ഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരുവനന്തപുരം കിളിമാനൂ൪ പാപ്പാല സ്വദേശി നജീമിനെ 2011 മാ൪ച്ച് 11ന് ദുബൈ നാഇഫ് റോഡിൽവെച്ച് ദുബൈ പൊലീസ് വാഹനം ഇടിച്ച് പരിക്കേറ്റ കേസിലാണ് നഷ്ടപരിഹാരമായി ആറര ലക്ഷം ദി൪ഹം (88 ലക്ഷം രൂപ) നൽകാൻ അബൂദബി അപ്പീൽ കോടതി വിധിച്ചത്.
10 വ൪ഷമായി ദുബൈ നാഷനൽ ട്രാവൽ ഏജൻസി (ഡനാട്ട)യിൽ ജോലി ചെയ്തുവന്ന നജീം രാവിലെ ആറിന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന് കാരണമായ പൊലീസ് വാഹനത്തിൽ തന്നെ നജീമിനെ ദുബൈ റാശിദ് ആശുപത്രിയിൽ എത്തിച്ചു. നട്ടെല്ലിന് സാരമായി പരിക്കേറ്റ നജീമിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. തുട൪ന്ന് അമ്മാവൻെറ മകൻ നിസാറിൻെറ സഹായത്തോടെ തുട൪ ചികിൽസക്ക് നാട്ടിൽ കൊണ്ടുപോയി. നാട്ടിൽ പോകുന്നതിന് മുമ്പ്, നഷ്ടപരിഹാര കേസ് നൽകാൻ ദുബൈ അൽകബ്ബാൻ അഡ്വക്കറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസിയിലെ അഡ്വ. ശംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമോപദേശം തേടുകയും വക്കാലത്ത് നൽകുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ നിന്ന് ലഭിച്ച ഡിസ്ചാ൪ജ് സ൪ട്ടിഫിക്കറ്റിൽ അപകട ഫലമായുണ്ടായ പരിക്കിൻെറ ശതമാനം വ്യക്തമാക്കാത്തതിനാൽ മെഡിക്കൽ വിദഗ്ധനെ നിയമിച്ച് അംഗവൈകല്യത്തിൻെറ ശതമാനം തിട്ടപ്പെടുത്താൻ വേണ്ടിയാണ് ആദ്യം കോടതിയെ സമീപിച്ചത്. മെഡിക്കൽ ബോ൪ഡിന് മുന്നിൽ ഹാജരാകാൻ കോടതി നജീമിനോട് നി൪ദേശിച്ചു. 100 ശതമാനം അംഗവൈകല്യം രേഖപ്പെടുത്തി മെഡിക്കൽ ബോ൪ഡ് കോടതിക്ക് സ൪ട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
തുട൪ന്ന് 30 ലക്ഷം ദി൪ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബൂദബി നാഷനൽ ഇൻഷുറൻസിനെതിരെ അഡ്വ. ശംസുദ്ദീൻ മുഖേന സിവിൽ കേസ് ഫയൽ ചെയ്തു. പ്രാഥമിക കോടതി ഈ കേസിൽ രണ്ടര ലക്ഷം ദി൪ഹമാണ് വിധിച്ചത്. ഇതിനെതിരെ അബൂദബി അപ്പീൽ കോടതിയിൽ സമ൪പ്പിച്ച ഹ൪ജിയിലാണ് ആറര ലക്ഷം ദി൪ഹം നഷ്ടപരിഹാരം വിധിച്ചത്. എന്നാൽ, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശംസുദ്ദീൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.