മനാമ: രാജ്യത്ത് മാരകമായ വാഹനാപകടങ്ങൾ മുൻ വ൪ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2010ൽ 75 ഗുരുതര അപകടങ്ങളുണ്ടായ സ്ഥാനത്ത് 2011ൽ 58 അപകടങ്ങളാണുണ്ടായത്. 2007ൽ ഇത് 91 ആയിരുന്നു. വാഹനങ്ങളുടെ പെരുപ്പം ക്രമാതീതമായി ഉയ൪ന്നിട്ടും ഗുരുതര അപകടങ്ങൾ കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2010ൽ രാജ്യത്ത് 3,78184 വാഹനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2011ൽ അത് 4,54850 ആയി വ൪ധിക്കുകയുണ്ടായി. ട്രാഫിക് ലംഘന കേസുകളുടെ എണ്ണത്തിലും 2011ൽ കുറവുണ്ടായി. 2010ൽ 4,87148 നിയമ ലംഘനങ്ങളുണ്ടായപ്പോൾ 2011ൽ അത് 4,84402 ആയി കുറഞ്ഞു. ഗൾഫ് ട്രാഫിക് വാരാഘോഷത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി നടത്തിയ പ്രഭാഷണത്തിലാണ് കണക്കുകൾ വ്യക്തമാക്കപ്പെട്ടത്.
വേൾഡ് ഹെൽത്ത് ഓ൪ഗനൈസേഷൻെറ റിപ്പോ൪ട്ടനുസരിച്ച് മരണത്തിനിടയാക്കുന്ന കാരണങ്ങൾ ഹൃദയാഘാതവും കാൻസറും കഴിഞ്ഞാൽ റോഡ് അപകടങ്ങളാണ് മൂന്നാം സ്ഥാനത്താണുള്ളത്. അതുകൊണ്ടുതന്നെ മരണത്തിനും പരിക്കിനും അംഗവൈകല്യങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്ന ട്രാഫിക് അപകടങ്ങൾ ഇല്ലാതാക്കുന്നതിണ് യോജിച്ച പ്രവ൪ത്തനങ്ങൾ അനിവാര്യമാണ്. യുവാക്കളാണ് അപകടങ്ങളിൽ മരിക്കുന്നവരിൽ ഏറെയുമെന്നതും ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ചികിത്സക്കും ഇൻഷൂറൻസിനുമായി ഭീമമായ തുകയാണ് അപകടങ്ങൾ അപഹരിക്കുന്നത്. സമീപകാലത്ത് ആറ് പെൺകുട്ടികൾ രാജ്യത്ത് അപകടത്തിൽ മരിക്കാനിടയായ സംഭവം വേദനാജനകമാണ്. ബഹ്റൈൻ ജനത ഒന്നിച്ച് അവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കാളികളാവുകയുണ്ടായി. വാഹനങ്ങളുടെ വേഗതയുടെ കാര്യത്തിലും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ട വിഷയത്തിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ഈ അപകടം ഓ൪മിപ്പിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേ൪ത്തു.
ട്രാഫിക് സുരക്ഷക്കായി അത്യാധുനിക സംവിധാനങ്ങളാണ് ട്രാഫിക് ഡയറക്ട൪ ജനറൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വാഹനം ഓടിക്കുന്നവ൪ നിയമം പാലിക്കേണ്ടതിൻെറ ആവശ്യകത ബോധ്യപ്പെടുത്താന നിരവധി ബോധവത്കരണ പരിപാടികളും കാമ്പയിനുകളും ജനറൽ ഡയറക്ടറേറ്റ് സംഘടിപ്പിക്കുകയുണ്ടായി. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കാര്യക്ഷമമാക്കിയതോടൊപ്പം ഡ്രൈവ൪മാ൪ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ട്രാഫിക് ലംഘനങ്ങൾ നടത്തുന്നവ൪ക്കെതിരെ നിയമ നടപടികൾ ക൪ശനമാക്കുകയും ചെയ്തു. സുഗമമായ ഗതാഗത സംവിധാനത്തിന് ജനത്തിരക്കും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുത്ത് റോഡുകളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതായും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.