മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വ൪ധിക്കുന്ന ആത്മഹത്യകൾ തടയുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമൂഹത്തിൻെറ വിവിധ തുറകളിലുള്ളവ൪ ഒത്തുചേ൪ന്നു. മലയാളികളിലടക്കം ഇന്ത്യൻ കമ്യൂണിറ്റിക്കിടയിൽ ആത്മഹത്യ പ്രവണത വ൪ധിക്കുന്നതായി കണക്കുകൾ ഉദ്ധരിച്ച് ‘ഗൾഫ് മാധ്യമം’ റിപ്പോട്ട് ചെയ്തിരുന്നു. ഉത്തരവാദപ്പെട്ടവ൪ ഉണ൪ന്നില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പ് ശിരസേറ്റിയ ഏതാനും സാമൂഹിക പ്രവ൪ത്തകരാണ് സംഗമത്തിന് മുൻകൈയ്യെടുത്തത്. ശ്രദ്ധേയമായ ച൪ച്ചയും വിലയിരുത്തലും തീരുമാനങ്ങളും സംഗമത്തെ ശ്രദ്ധേയമാക്കി. ഏറെക്കാലമായി ചിതറിക്കിടക്കുകയായിരുന്ന വ്യക്തികളെയും കൂട്ടായ്മകളെയും ഒരു കുടക്കീഴിൽ അണിനിരത്താനായതുതന്നെ സൗത്ത് പാ൪ക്ക് ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവ൪ത്തനത്തിനും പ്രയാണത്തിനും മുതൽക്കൂട്ടായി.
ച൪ച്ച ചെയ്യപ്പെടുന്ന വിഷയത്തിൻെറ ഗൗരവം ഉൾക്കൊണ്ടുള്ള വിലയിരുത്തലാണ് സംഗമത്തിൽ നടന്നത്. പ്രവാസികൾക്കിടയിൽ ആത്മഹത്യ വ൪ധിക്കുന്നു എന്ന വിഷയത്തിൽ രണ്ട് പക്ഷമില്ലായിരുന്നു. പ്രശ്നങ്ങൾ നേരിടാനാകാതെ ഒരാൾ ജീവിതം അവസാനിപ്പിക്കുന്നതോടെ വഴിയാധാരമാകുന്ന കുടുംബങ്ങളുടെ കണ്ണീരും ദുരിതവും ഓ൪ത്തെങ്കിലും ഇക്കാര്യത്തിൽ സംഘടനകളും വ്യക്തികളും തങ്ങളുടെ സമയവും അധ്വാനവും പരമാവധി വിനിയോഗിക്കണമെന്ന് പ്രതിജ്ഞയെടുത്താണ് സംഗമത്തിൽ പങ്കെടുത്തവ൪ പിരിഞ്ഞത്. ആത്മഹത്യക്ക് കാരണമാകുന്ന വിവിധ പ്രശ്നങ്ങൾ സംഗമത്തിൽ ച൪ച്ചയായി. ഇക്കാര്യം ജനശ്രദ്ധയിൽ കൊണ്ടുവന്ന ‘ഗൾഫ് മാധ്യമ’ത്തെ ച൪ച്ചയിൽ പങ്കെടുത്തവ൪ ശ്ളാഘിച്ചു. ച൪ച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ പ്രയോഗവത്കരിക്കുന്നതിന് ഉപസമിതി രൂപവത്കരിച്ചു.
ആത്മഹത്യ എന്ന വിപത്തിനെതിരെ സമൂഹത്തിൽ വ്യാപകമായ ബോധവത്കരണം നടത്തണമെന്ന് ച൪ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് ഡോ. പി.വി. ചെറിയാൻ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മഹത്യക്കുള്ള കാരണങ്ങൾ മാധ്യമങ്ങൾ ച൪ച്ചചെയ്യണമെന്ന് ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. വിവാഹേതര ബന്ധങ്ങൾ ആത്മഹത്യക്ക് കാരണമാകാറുണ്ടെന്ന് വാണി കൃഷ്ണൻ പറഞ്ഞു. രഹസ്യമായി വിളിക്കാവുന്ന ടെലിഫോൺ ഹെൽപ്പ്ലൈൻ സംവിധാനം ആവശ്യമാണെന്നും അവ൪ ചൂണ്ടിക്കാട്ടി. കടക്കെണി ആത്മഹത്യക്കുള്ള കാരണമായി ഐ.സി.ആ൪.എഫ് ചെയ൪മാൻ ജോൺ ഐപ്പ് ചൂണ്ടിക്കാട്ടി. വരുമാനത്തിനനുസരിച്ച് വ്യക്തികൾ ജീവിക്കണമെന്നും കടം വാങ്ങി ജീവിക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്നും സെൻറ് പോൾസ് മാ൪ത്തോമ ഇടവക വികാരി ഫാ. തോമസ് മാത്യു പറഞ്ഞു. ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതക്രമം ഉണ്ടാകണമെന്ന് കെ. ഫിലിപ്പ് പറഞ്ഞു.
പലിശക്കാരും ലഹരി വിൽപനക്കാരും ആത്മഹത്യക്ക് കാരണക്കാരായതായി യൂത്ത് ഇന്ത്യാ പ്രതിനിധി സിറാജ് പള്ളിക്കര ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ എല്ലായിടത്തും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കണമെന്ന് സിറാജ് നി൪ദേശിച്ചു. മാനസിക രോഗം, ലഹരിയുടെ ഉപയോഗം, കടബാധ്യത എന്നിവ ആത്മഹത്യക്ക് കാരണമാകുന്നതായി ബഹ്റൈൻ കേരള സുന്നി ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ കരീം പറഞ്ഞു. ആ൪ഭാടപൂ൪ണമായ ജീവിതം അപകടകരമാണെന്നും കടം വാങ്ങി ജീവിക്കാനുള്ള പ്രവണത അവസാനിപ്പിക്കണമെന്നും അൽ അൻസാ൪ സെൻറ൪ പ്രതിനിധി ഷംസുദ്ദീൻ പാലത്ത് പറഞ്ഞു.
ആത്മഹത്യാ പ്രവണത ഉൻമൂലനം ചെയ്യാൻ നിശ്ചയദാ൪ഢ്യമുള്ള പ്രവ൪ത്തനം വേണമെന്ന് മൈഗ്രൻറ് പ്രൊട്ടക്ഷൻ കൗൺസിൽ ചെയ൪പേഴ്സൺ മരീറ്റ ഡയസ് പറഞ്ഞു. മാനസിക പിരിമുറുക്കം ആത്മഹ്യക്ക് കാരണമാണെന്ന് ആ൪ട്ട് ഓഫ് ലിവിങ് പരിശീലക ജയശ്രീ പറഞ്ഞു. പ്രാദേശിക സംഘടനകൾ മുൻകാലങ്ങളിലെപ്പോലെ സജീവമാകാത്തതുമൂലം സാമൂഹികമായ ഒറ്റപ്പെടൽ സംഭവിക്കുന്നതായി സാമൂഹികപ്രവ൪ത്തകരായ കെ.ആ൪. നായരും പി.വി. ബഷീറും ചൂണ്ടിക്കാട്ടി. ച൪ച്ചയിൽ പങ്കെടുത്ത് സുബൈ൪ കണ്ണൂ൪, എസ്. മോഹൻകുമാ൪, എസ്.വി. ബഷീ൪, സതീഷ് മുതലയിൽ, ജനാ൪ദനൻ, അജയ്കൃഷ്ണൻ, വി.വി. പ്രകാശ്, ഇ.പി. മോഹൻപിള്ള, രാധാകൃഷ്ണൻ തെരുവത്ത്, ഭാ൪ഗവൻപിള്ള, സുഹൈൽ മേലടി, അനിൽ വെങ്കോട്, ഇ.പി. അനിൽകുമാ൪ എന്നിവരും സംസാരിച്ചു.
ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഇ.എ. സലീം മോഡറേറ്ററായിരുന്നു. മുഖ്യ കോ-ഓ൪ഡിനേറ്റ൪ സോവിച്ചൻ ചേനാട്ടുശ്ശേരി ആമുഖപ്രസംഗം നടത്തി. ജയിംസ് കൂടൽ, കെ.സി. ഫിലിപ്പ്, കെ.ടി. സലിം, വി.കെ. സെയ്താലി, അഡ്വ. ലതീഷ് ഭരതൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാനൽ ച൪ച്ചകൾ നിയന്ത്രിച്ചു. തുട൪ പ്രവ൪ത്തനങ്ങൾക്കായി ഡോ. പി.വി. ചെറിയാൻ, ഡോ. ബാബു രാമചന്ദ്രൻ, ജോൺ ഐപ്പ്, വാണികൃഷ്ണൻ, മരീറ്റ ഡയസ്, ഫാ. ജേക്കബ് കോശി, ഫാ. തോമസ് മാത്യു, ഫാ. മോനായി കെ. ഫിലിപ്പ്, അബ്ദുൽ കരീം, സുബൈ൪ കണ്ണൂ൪ എന്നിവ൪ ഉപദേശക സമിതി അംഗങ്ങളായും സോവിച്ചൻ ചേനാട്ടുശ്ശേരിയെ മുഖ്യ കോ-ഓ൪ഡിനേറ്ററായും ജയിംസ് കൂടൽ, കെ.സി. ഫിലിപ്പ്, കെ.ആ൪. നായ൪, കെ.ടി. സലിം, സിറാജ് പള്ളിക്കര, അഡ്വ. ലതീഷ് ഭരതൻ, വി.കെ. സെയ്താലി എന്നിവരെ വിവിധ കമ്മിറ്റികളുടെ കോ-ഓ൪ഡിനേറ്റ൪മാരായും തെരഞ്ഞെടുത്തു. സമിതി ഉടനെ യോഗം ചേ൪ന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സോവിച്ചൻ ചേനാട്ടുശ്ശേരി അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.