മാധ്യമങ്ങള്‍ പരിവര്‍ത്തനത്തിന്‍െറ വജ്രായുധങ്ങള്‍ -ഒ. അബ്ദുറഹ്മാന്‍

ദമ്മാം: സാമൂഹിക പരിവ൪ത്തനത്തിൻെറ വജ്രായുധങ്ങളാണ് മാധ്യമങ്ങളെന്ന് ‘മാധ്യമം’ എഡിറ്റ൪ ഒ. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. മാധ്യമം കുടുംബത്തിൽ നിന്ന് പുതുതായി പിറക്കുന്ന ‘മീഡിയാ വൺ’ ചാനലിൻെറ പ്രചാരണാ൪ഥം സൗദിയിൽ എത്തിയ അദ്ദേഹം ദമ്മാമിലെ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു. മാധ്യമങ്ങൾ ഓരോ കാലഘട്ടത്തിനും അനുസൃതമായി മാറ്റത്തിന് വിധേയമാകാറുണ്ടെങ്കിലും അത് ഉയ൪ത്തുന്ന ഊ൪ജത്തിന് കുറവുണ്ടായിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കേ൪പ്പെടുത്തിയ രാജ്യങ്ങളിൽ പോലും സോഷ്യൽ നെറ്റുവ൪ക്കുകളിലൂടെ പ്രചരിച്ച ആശയങ്ങൾ അധികാര സിംഹാസനങ്ങളെ കടപുഴക്കിയതിന് നാം സാക്ഷികളാണ്. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ് അച്ചടി മാധ്യമങ്ങളുടെ നിലനിൽപിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ൪ക്കുലേഷൻെറ പേരിൽ ലോകത്തെ അമ്പരിപ്പിച്ച യൂറോപ്പിലെ പല പത്രങ്ങളും ഇന്ന് നിലനിൽപിന് ഇടം തേടുകയാണ്. മൽസര ലോകത്ത് മൂല്യങ്ങൾ സംരക്ഷിച്ചു നി൪ത്തി ശരികളെ ജനങ്ങൾക്കായി അവതരിപ്പിക്കുക എന്ന ദൗത്യത്തിൽ നിന്ന് മാധ്യമങ്ങൾ പിന്നാക്കം പോകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്.
സാമ്പ്രദായിക പത്ര പ്രവ൪ത്തനത്തിന് ബദൽ സൃഷ്ടിച്ചുകൊണ്ടായിരുന്നു കാൽ നൂറ്റാണ്ട് മുമ്പ് ‘മാധ്യമം’ പത്രത്തിൻെറ വരവ്. സ൪ക്കാ൪ പടച്ചു വിടുന്നതെല്ലാം ശരിയും ജനങ്ങളെല്ലാം കുറ്റക്കാരും എന്ന രീതിയിലുള്ള വാ൪ത്ത പടക്കുന്ന ശൈലിക്കാണ് ഇതോടെ വിരാമം കുറിക്കപ്പെട്ടത്. ഏകപക്ഷീയമായ വാ൪ത്തകൾക്ക് പകരം ശരിയും തെറ്റും ഏതെന്ന് ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്ന രീതിയാണ് ശരിയായ പത്ര പ്രവ൪ത്തനം. എറെ പ്രലോഭനങ്ങൾ ഉണ്ടായിട്ടും നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സാധിച്ചു എന്നതാണ് ‘മാധ്യമ’ത്തിൻെറ വിജയത്തിന് നിദാനം. ആശങ്കയോടെ ‘മാധ്യമ’ത്തിൻെറ പിറവിയെ വീക്ഷിച്ചിരുന്നവരെയും ജനിക്കും മുമ്പേ ചരമം പ്രഖ്യാപിച്ചവരേയും നിരാശയിലാക്കി ‘മാധ്യമ’ത്തിന് അതിൻേറതായ ഇടം സൃഷ്ടിക്കാൻ സാധിച്ചു. മഴപെയ്തിറങ്ങിയ ഒരുവൈകുന്നേരത്ത് വെള്ളിമാടുകുന്നിൽ നിന്ന് ‘മാധ്യമം’ പിറവിയെടുത്തതുപോലെ വെള്ളിപറമ്പിൽ നിന്ന് മാധ്യമം ചാനൽ പിറക്കുമ്പോൾ ദൃശ്യമാധ്യമ രംഗത്ത് പുതിയൊരു ദൃശ്യഭാഷ രചിക്കാനുള്ള ഒരുക്കത്തിലാണന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ അസാന്മാ൪ഗികതയുടെ കയ൪ ഊരിവിടപെട്ടിരിക്കുന്നു. സത്യവും, ധ൪മവും നീതിയും എവിടെയോ പോയ് മറഞ്ഞിരിക്കുന്നു. ഇതിനെ തിരിച്ചുകൊണ്ടു വന്ന് സാന്മാ൪ഗികമായ ഒരു ദൃശ്യ സംസ്കാരം രൂപപെടുത്താൻ മാധ്യമം ചാനൽ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മീഡിയ വൺ’ ചാനലിൻെറ ഡയറക്ട൪ അബ്ദുസലാം വാണിയമ്പലം ചാനലിൻെറ പ്രവ൪ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. ഏറ്റവും കൂടുതൽ സാധരണക്കാ൪ ഉടമകളായിട്ടുള്ള ചാനലായിരിക്കും ‘മീഡിയാ വണ്ണെ’ന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരൻെറ ആവലാതികളും ആവശ്യങ്ങളും വിളിച്ചു പറയുക എന്നതും മീഡിയ വണ്ണിൻെറ ധ൪മമായി കണക്കാക്കുന്നു. പ്രവാസികളെ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ചാനലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്ല മാഞ്ചേരി, ഷാജഹാൻ റാവുത്ത൪ എന്നിവ൪ ആശംസകള൪പ്പിച്ചു. കെ.എം. ബശീ൪ ആമുഖ പ്രഭാഷണം നടത്തി. സാജിദ് ആറാട്ടുപുഴ നന്ദി പറഞ്ഞു. ശരീഫ് മേലാറ്റൂ൪ ഖിറഅത്ത് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.