തൊഴിലാളികളുടെ പാസ്പോര്‍ട്ട് സ്പോണ്‍സര്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന്

ജിദ്ദ: സൗദിയിലെ തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്പോ൪ട്ട് പിടിച്ചുവെക്കുന്നതിലൂടെ നിയമലംഘനമാണ് നടത്തുന്നതെന്ന് സാമ്പത്തികകാര്യ വിദഗ്ധനായ  ഫദൽ അബുൽ അൽ ഐനൈൻ അഭിപ്രായപ്പെട്ടു. ചില തൊഴിലുടമകൾ നി൪ബാധം നിയമം ലംഘിക്കുകയാണെന്നും സ൪ക്കാ൪ ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുന്നില്ലെന്നും ഫദൽ ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
തൊഴിലാളികളുടെ പാസ്പോ൪ട്ടുകൾ സ്പോൺസ൪മാ൪ വാങ്ങുന്നത് വിലക്കിക്കൊണ്ട് മുമ്പ് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ‘കഫീൽ’, സ്പോൺസ൪ എന്നീ പദങ്ങൾക്ക് പകരം തൊഴിലുടമ എന്നാണ് ഉപയോഗിക്കേണ്ടതെന്നും മന്ത്രിസഭ നി൪ദേശിച്ചതായി നാഷനൽ ലേബ൪ കമ്മിറ്റി ചെയ൪മാൻ നിദാൽ റിദ്വാൻ ഓ൪മിപ്പിച്ചു.
തൻെറയും കുടുംബത്തിൻെറയും പാസ്പോ൪ട്ടുകൾ സ്വയം സൂക്ഷിക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. അതുപോലെ, തൊഴിലുടമയുടെ ‘നോ ഒബ്ജക്ഷൻ’ ലെറ്റ൪ ഇല്ലാതെ ഇഖാമ ഉപയോഗിച്ച് രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലാളിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലുടമകളുടെ നിയമവിരുദ്ധമായ പെരുമാറ്റം പുറത്ത് രാജ്യത്തിൻെറ പ്രതിച്ഛായ വല്ലാതെ മോശമാക്കുന്നുണ്ടെന്ന് നിദാൽ അഭിപ്രായപ്പെട്ടു. തൊഴിലുടമ പാസ്പോ൪ട്ടുകൾ വാങ്ങിവെക്കുന്നത് പല തരത്തിലുള്ള കേസുകൾക്ക് വഴിവെക്കുന്നുണ്ടെന്നും അന്ത൪ദേശീയ മനുഷ്യാകവാശ സമിതിയും തൊഴിൽ സംഘടനകളും മനുഷ്യക്കടത്തിനോടാണ് ഇതിനെ ഉപമിക്കുന്നതെന്നും ഫദൽ അബുൽ ഐനൈൻ ചൂണ്ടിക്കാട്ടി. തൊഴിലുടമകളുടെ ഇത്തരം പെരുമാറ്റങ്ങൾ രാജ്യത്തിൻെറ പേരാണ് മോശമാക്കുന്നതെന്ന് അദ്ദേഹം പരിതപിച്ചു.
പാസ്പോ൪ട്ടുകൾ തൻെറ കൈയിൽ വെക്കുകയാണെങ്കിൽ തൊഴിലാളികളെ നിയന്ത്രിക്കാമെന്നും അവ൪ ഓടിപ്പോവില്ലെന്നുമാണ് ഇവ൪ കരുതുന്നത്. എന്നിട്ടും എത്രയോ തൊഴിലാളികൾ പല കാരണങ്ങാൽ ഓടിപ്പോവുന്നുണ്ട്. തൊഴിലാളി-തൊഴിലുടമ ബന്ധം വ്യക്തമായും നി൪ണയിക്കുന്ന തൊഴിൽ കരാ൪ ഉണ്ടാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.