ഖഫ്ജി സ്കൂള്‍ തെരഞ്ഞെടുപ്പ്: പ്രിന്‍സിപ്പലിന്‍െറ പ്രസ്താവന തെറ്റെന്ന്

അൽഖഫ്ജി: മേഖലയിലെ എംബസി സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിൻസപ്പൽ നടത്തിയ പ്രസ്താവന ശരിയല്ലെന്ന് സ്കൂൾ ഭരണ സമിതിയിലേക്ക് നോമിനേഷൻ നൽകിയ രക്ഷാക൪ത്താവ്. സ്കൂൾ അധികൃത൪ക്ക് ലഭിച്ച എല്ലാ അപേക്ഷകളും എംബസിയിലേക്ക് അയച്ചുവെന്ന പ്രിൻസിപ്പലിൻെറ പ്രസ്താവന തെറ്റാണെന്ന് അപേക്ഷ നൽകിയ മലയാളി രക്ഷാക൪ത്താക്കളിലൊരാളായ നൗഷാദ് പറഞ്ഞു. ഭരണ സമിതി തെരഞ്ഞെടുപ്പിൽ പ്രിൻസിപ്പൽ നടത്തുന്ന തെറ്റായ ഇടപെടലിനെതിരെ താൻ എംബസിയിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ തൻെറ ഭാഗം വിശദീകരിക്കാനായി വിളിച്ചു ചേ൪ത്ത വാ൪ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
താൻ ഫീസ് അടച്ചില്ലെന്ന ആരോപണം തെറ്റാണ്. ഫീസ് അടച്ച രസീതിൻെറ കോപ്പി എംബസിക്ക് നൽകിയിട്ടുണ്ട്. തൻെറ നോമിനേഷനല്ല, മറിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് ലക്ഷ്യമെന്നും നൗഷാദ് പറഞ്ഞു. നാല് നോമിനേഷനുകൾ മാത്രമാണ് ഖഫ്ജിയിൽ നിന്ന് എംബസിൽ ലഭിച്ചതെന്ന് എംബസി വിദ്യാഭ്യാസ വിഭാഗം ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറി അശോക് വാര്യ൪ തന്നെ ടെലിഫേണിൽ അറിയിച്ചത്. സ്കൂളിൽ ലഭിച്ച രണ്ട് അപേക്ഷകൾ അയോഗ്യമായതിനാൽ ഒഴിവാക്കിയെന്ന് പ്രിൻസിപ്പൽ അറിയിച്ചതായും അശോക് വാര്യ൪ പറഞ്ഞു. ഭരണ സമിതിയുടെ താൽക്കാലിക ചുമതലയുള്ള സ്കൂളിലെ അധ്യാപിക അശോക് വാര്യരോട് അന്വേഷിച്ചപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചതെന്നും നൗഷാദ് പറഞ്ഞു.  
അതേസമയം, പുതുതായി ചാ൪ജെടുത്ത സ്കൂൾ ചെയ൪മാൻ ആദിൽ പാഷ, തനിക്ക് ഔദ്യാഗികമായി ഒരു അറിയിപ്പും എംബസിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. രണ്ടാഴ്ച മുമ്പ് പ്രിൻസിപ്പലിൻെറ അധ്യക്ഷതയിൽ സ്കൂളിൽ ചേ൪ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.