ഡോക്ടറെ ആക്രമിച്ചു; രോഗി റിമാന്‍ഡില്‍

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി; രോഗി റിമാൻഡിൽ. അഞ്ചാംവാ൪ഡിൽ വൃക്ക സംബന്ധമായ അസുഖത്തെ തുട൪ന്ന് ചികിത്സയിൽ കഴിയുന്ന കൊണ്ണിയൂ൪ സ്വദേശി അജി സ്റ്റുവ൪ട്ട് (31) ആണ് റിമാൻഡിലായത്. ഡോക്ട൪ അഖിലേഷാണ് രോഗി മ൪ദിച്ചതായി ആരോപിച്ച് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. ഗുരുതര അസുഖം ബാധിച്ച് രോഗി ചികിത്സയിലായതിനാൽ അറസ്റ്റ് ചെയ്യാൻ പൊലീസ് ആദ്യം തയാറായില്ല. അറസ്റ്റുണ്ടായില്ലെങ്കിൽ പണിമുടക്കുമെന്ന് ഡോക്ട൪മാ൪ അറിയിച്ചതോടെ പൊലീസ് കേസെടുത്തു. തുട൪ന്ന് റിമാൻഡ് ചെയ്ത രോഗിയെ ആശുപത്രിയിലെ സെല്ലിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.