ദുബൈയില്‍ റോഡ് വികസനത്തിന് നൂറു കോടിയുടെ പഞ്ചവത്സര പദ്ധതി

ദുബൈ: എമിറേറ്റിലെ ഉൾനാടൻ റോഡുകളുടെ വികസനത്തിനുള്ള പഞ്ചവൽസര പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ബില്യൻ ദി൪ഹമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ദുബൈയിലെ വിവിധ റസിഡൻഷ്യൽ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉൾനാടൻ റോഡുകൾ നി൪മിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. 2012ൽ തുടക്കമിടുന്ന പദ്ധതി 2016ൽ പൂ൪ത്തിയാകും.
ദുബൈയുടെ നഗരവൽക്കരണത്തിൻെറ ഭാഗമായാണ് പഞ്ചവൽസര പദ്ധതി തയാറാക്കുന്നതെന്ന് ആ൪.ടി.എ ചെയ൪മാ൪ മതാ൪ അൽ തായി൪ വ്യക്തമാക്കി. 16 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി പൂ൪ത്തിയാവുന്നതോടെ പല ഭാഗങ്ങളിലും 20 മുതൽ 80 ശതമാനം വരെ നഗരവൽക്കരണം സാധ്യമാകും. അൽ അവീ൪ പോലുള്ള മേഖലകൾ അഞ്ച് ശതമാനം മാത്രം നഗരവൽക്കരിക്കപ്പെട്ട പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. 50 ശതമാനം നഗരവൽക്കരിക്കപ്പെട്ടതും ജല വിതരണ സംവിധാനങ്ങൾ പൂ൪ത്തിയായതുമായ മേഖലകളിലാണ് ആദ്യഘട്ട നി൪മാണ പ്രവ൪ത്തനങ്ങൾക്ക് തുടക്കമിടുക.
2012ൽ തുടക്കമിടുന്ന ആദ്യ ഘട്ടത്തിന് 150 മില്യൻ ദി൪ഹമാണ് വകയിരുത്തിയത്. ഹത്ത അടക്കമുള്ള അഞ്ച് മേഖലകളാണ് ഈ ഘട്ടത്തിൽ പൂ൪ത്തിയാക്കുക. 85 ശതമാനം വികസനം പൂ൪ത്തിയായ മേഖലയിൽ 15 മില്യൻ ദി൪ഹം ചെലവു വരുന്ന ആറ് കി.മീറ്റ൪ റോഡാണ് നി൪മിക്കുക. നഗരവൽക്കരണം 60 ശതമാനം കടന്ന ഖിസൈസ് മൂന്നിൽ 25 മില്യൻ ദി൪ഹം ചെലവു വരുന്ന ആറ് കി.മീറ്റ൪ റോഡും നി൪മിക്കും. 65 ശതമാനം വികസനമുള്ള അൽഖൂസ് രണ്ട്, മൂന്ന്, നാല് മേഖലയിലെ 22 കി.മീറ്റ൪ റോഡും ആദ്യ ഘട്ട വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 110 മില്യൻ ദി൪ഹമാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്്.
രണ്ടാം ഘട്ട വികസനത്തിന് 2013ലാണ് തുടക്കമിടുക. മൂന്ന് റസിഡൻഷ്യൽ ജില്ലകളിലെ റോഡ് വികസനത്തിന് 140 മില്യൻ ദി൪ഹമാണ് ചെലവഴിക്കുക. 65 ശതമാനം വികസനമുള്ള മുഹൈസിന രണ്ടിൽ 11 കി.മീറ്റ൪ ദൈ൪ഘ്യമുള്ള റോഡ് നി൪മിക്കും. ഇതിന് 55 മില്യൻ വകയിരുത്തി. 15 മുതൽ 35 ശതമാനം വരെ വികസനം രേഖപ്പെടുത്തിയ അൽ ബ൪ഷ സൗത്ത് ഒന്ന്, രണ്ട് ഭാഗങ്ങളിൽ 85 മില്യൻ ദി൪ഹം ചെലവിൽ 30 കി.മീറ്റ൪ റോഡ് പൂ൪ത്തിയാക്കും.
2014ൽ തുടക്കമിടുന്ന മൂന്നാം ഘട്ടത്തിൽ അൽ മംസാ൪, അൽ നഹ്ദ ഒന്ന്, ഊദ് അൽ മതീന രണ്ട് എന്നീ ഭാഗങ്ങൾ ഉൾപ്പെടുത്തി 130 മില്യൻ ദി൪ഹത്തിൻെറ റോഡ് വികസനമാണ് നടപ്പാക്കുക. നഗരവൽക്കരണം 25 ശതമാനത്തിലെത്തിയ അൽ മംസാറിലും അൽ നഹ്ദയിലും 16 കി.മീറ്റ൪ റോഡാണ് നി൪മിക്കുന്നത്. ഇതിന് 65 മില്യൻ ചെലവു വരും. 40 ശതമാനം വികസനം പൂ൪ത്തിയായ ഊദ് അൽ മതീന രണ്ടിൽ 65 മില്യൻ ചെലവിൽ 18 കി.മീറ്റ൪ റോഡ് നി൪മിക്കും.
2014ൽ നാലാം ഘട്ട വികസനത്തിന് തുടക്കമിടും. മൊത്തം 140 മില്യൻ ദി൪ഹം ചെലവ് കണക്കാക്കുന്ന ഈ ഘട്ടത്തിൽ നാദ് അൽ ശബ, ഊദ് അൽ മതീന ഒന്ന്, അൽ ഖവാനീജ് എന്നീ മേഖലകളിലാണ് റോഡുകൾ നവീകരിക്കുക. നാദ് അൽ ശബ ഏരിയയിലെ 17 കി.മീറ്റ൪ റോഡിന് 80 മില്യനും ഊദ് അൽ മതീന ഒന്നിലെ 13 കി.മീറ്റ൪ റോഡിന് 40 മില്യനും അൽ ഖവാനീജ് രണ്ടിലെ എട്ട് കി.മീറ്ററിന് 20 മില്യൻ ദി൪ഹവുമാണ് ചെലവിടുക.
പദ്ധതി പൂ൪ത്തിയാകുന്ന 2016ൽ തുടക്കമിടുന്ന അഞ്ചാം ഘട്ടത്തിൽ മൊത്തം 250 മില്യൻ ദി൪ഹമാണ് ചെലവഴിക്കുക. ജബൽ അലി വ്യവസായ മേഖല ഒന്ന്, ഖിസൈസ് വ്യവസായ മേഖല മൂന്ന്, നാല്, അഞ്ച്, അവീ൪ ഒന്ന് എന്നീ മേഖലകളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തുക. ജബൽ അലിയിൽ 75 മില്യൻ ചെലവിൽ 17 കി.മീറ്ററും ഖിസൈസിൽ 50 മില്യൻ ചെലവ് വരുന്ന എട്ട് കി.മീറ്ററും അവീറിൽ 125 മില്യൻ ചെലവിൽ 37 കി.മീറ്റ൪ റോഡുമാണ് ഈ ഘട്ടത്തിൽ പൂ൪ത്തിയാക്കുകയെന്ന് അൽ തായി൪ വ്യക്തമാക്കി.
പഞ്ചവൽസര പദ്ധതിക്ക് പുറമെ എമിറേറ്റിൻെറ വിവിധ ഭാഗങ്ങളിൽ നിരവധി റോഡുകളുടെ നി൪മാണവും നവീകരണവും നടന്നുവരുന്നുണ്ടെന്നും ഒട്ടേറെ ഉൾനാടൻ റോഡുകളുടെ നി൪മാണം പൂ൪ത്തിയായതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.