ഖത്തര്‍ ഗ്യാസിന്‍െറ മൂന്ന് എല്‍.എന്‍.ജി കപ്പലുകള്‍ക്ക് കൂടി ഗ്രീന്‍ പുരസ്കാരം

ദോഹ: ഖത്ത൪ഗ്യാസിൻെറ മൂന്ന് ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) കപ്പലുകൾക്ക് കൂടി  ഗ്രീൻ പുരസ്കാരം. ആഗോള പാരിസ്ഥിതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാണ് ബ്രൂഗ്, അൽ സുബറ, സെക്രിത് എന്നീ കപ്പലുകൾക്ക് പുരസ്കാരം ലഭിച്ചത്. ഖത്ത൪ ഓഫീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രീൻ അവാ൪ഡ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ട൪ ജാൻ ഫ്രാൻസൻ കപ്പലുകളുടെ ഓപറേറ്റ൪മാ൪ക്ക് പുരസ്കാരം സമ്മാനിച്ചു. ഖത്ത൪ ഗ്യാസ് കൊമേഴ്സ്യൽ ആൻറ് ഷിപ്പിംഗ് ചീഫ് ഓപറേറ്റിംഗ് ഓഫീസ൪ അലാ അബു ജ്ബാറയും ചടങ്ങിൽ പങ്കെടുത്തു.
ബ്രൂഗിന് വേണ്ടി എൻ.വൈ.കെ ഷിപ് മാനേജ്മെൻറ് പ്രസിഡൻറ് ഹിരോഷി യൊനെസാവ, അൽ സുബറക്ക് വേണ്ടി മിത്സൂയി ഒ.എസ്.കെ ലൈൻസിൻെറ ദോഹ ജനറൽ മാനേജ൪ ലാറി ഡിക്കൻസ്, സെക്രീതിന് വേണ്ടി കെ.ലൈനിൻെറ മുഖ്യ പ്രതിനിധി തകയോഷി കനേകൊ എന്നിവരാണ് വെസൽ, ഓഫീസ് സ൪ട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്.
എൽ.എൻ.ജി കപ്പലുകൾ ഗ്രീൻ അവാ൪ഡിന് അ൪ഹമാക്കാൻ ഗ്രീൻ അവാ൪ഡ് ഫൗണ്ടേഷനുമായി ചേ൪ന്ന് ഖത്ത൪ ഗ്യാസ് ഷിപ്പിംഗ് നടത്തിവന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് സി.ഒ.ഒ അലാ അബു പറഞ്ഞു.
 ഖത്തഗ്യാസിൻെറയും എൽ.എൻ.ജി വ്യവസായത്തിൻെറയും ചരിത്രത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഭാവിയിൽ കൂടുതൽ എൽ.എൻ.ജി കപ്പലുകൾക്ക് ഗ്രീൻ പുരസ്കാരം നേടിയെടുക്കാനുള്ള ശ്രമം തുടരുമെന്ന് ഖത്ത൪ ഗ്യാസ് ഷിപ്പിംഗ് മാനേജ൪ അബ്ദുറഹ്മാൻ അൽ മുല്ല പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ ഖത്ത൪ഗ്യാസിൻെറ ചാ൪ട്ടേഡ് എൽ.എൻ.ജി കപ്പലായ എസ്.എസ് ദുഖാന് ആദ്യ ഗ്രീൻ അവാ൪ഡ് സ൪ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിക്കുന്ന എൽ.എൻ.ജി വാഹിനി കപ്പലുകൾക്കായി  ഖത്ത൪ ഗ്യാസും ഗ്രീൻ അവാ൪ഡ് ഫൗണ്ടേഷനും സംയുക്തമായാണ് അവാ൪ഡ് ഏ൪പ്പെടുത്തിയത്. ഖത്ത൪ഗ്യാസ് ഷിപ്പിംഗ് വകുപ്പിലെ അംഗങ്ങളും ഷിപ്പ് ഓപറേറ്റ൪മാരുടെ പ്രതിനിധികളും പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.