ഗാരേജില്‍ മോഷണം: നാല് പേര്‍ക്ക് തടവ്

ദോഹ: ഗാരേജിൽ മോഷണം നടത്തിയ നാല് ശ്രീലങ്കക്കാ൪ക്ക് ക്രിമിനൽ കോടതി ഒരു വ൪ഷം തടവ് വിധിച്ചു.
ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രതികൾ ജോലി ചെയ്യുന്ന ഗാരേജിൽ തന്നെയാണ് ഇവ൪ കവ൪ച്ച  നടത്തിയത്. വിവിധ ഉപകരണങ്ങളും വാഹന സ്പെയ൪ പാ൪ടുകളുമാണ് ഇവ൪ കവ൪ന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും ബസിൽ സൂക്ഷിച്ച നിലയിൽ തൊണ്ടിമുതലുകൾ കണ്ടെടുക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതികൾ, തൊഴിലുടമ നാല് മാസമായി ശമ്പളം തരാത്തതിനാലാണ് മോഷണത്തിന് ഇറങ്ങിത്തിരിച്ചതെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.