ഒരു മാസത്തിനിടെ പിടികൂടിയത് 28 ടണ്‍ കേടായ ഭക്ഷ്യ സാധനങ്ങള്‍

കുവൈത്ത് സിറ്റി: കഴിഞ്ഞമാസം രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് 28 ടണ്ണിലേറെ കേടായ ഭക്ഷ്യ സാധനങ്ങൾ. കുവൈത്ത് മുനിസിപ്പാലിറ്റി അധികൃത൪ പുറത്തുവിട്ട കണക്കാണിത്. പാൽ ഉൽപന്നങ്ങൾ, കോഴിയിറച്ചി, മത്സ്യം, ബേബി ഫുഡ്, മായം ചേ൪ത്ത ധാന്യങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വൻശേഖരമാണ് വിവിധയിടങ്ങളിൽനിന്നായി പിടിച്ചെടുത്തത്.
മുനിസിപ്പൽ അധികൃതരുടെ നേതൃത്വത്തിൽ ഗോഡൗണുകളിലും വിപണിയിലും നടത്തിയ വ്യാപക പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. സമീപകാലത്ത് രാജ്യത്ത് വിൽപന നടത്തുന്ന ഭക്ഷ്യ സാധനങ്ങളിൽ കേടായവ ഉൾപ്പെടുന്നു എന്ന പരാതി വ്യപകമായതോടെയാണ് മുനിസിപ്പാലിറ്റി അധികൃത൪ നടപടി ക൪ശനമാക്കിയത്. മുനിസിപ്പൽ വകുപ്പ് മന്ത്രി ഡോ. ഫാദിൽ അൽ സഫറിൻെറ നി൪ദേശപ്രകാരം ഇതിനായി പ്രത്യേകം സ്ക്വാഡ് തന്നെ രൂപവൽക്കരിച്ചാണ് പ്രവ൪ത്തനം നടത്തുന്നത്. കേടായ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്ത ചില കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും നിയമലംഘനത്തിന് ഒത്താശ ചെയ്ത ചില ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.