രാജ്യസുരക്ഷക്ക് ഭീഷണി: ആറ് വിദേശികള്‍ക്ക് നല്‍കിയ പൗരത്വം യു.എ.ഇ പിന്‍വലിച്ചു

അബൂദബി: രാജ്യത്തിൻെറ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവ൪ത്തിച്ചെന്ന് കണ്ടെത്തിയതിനെ തുട൪ന്ന് ആറ് വിദേശികൾക്ക് നൽകിയിരുന്ന പൗരത്വം പിൻവലിക്കാൻ യു.എ.ഇ തീരുമാനിച്ചു.
പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഇത് സംബന്ധിച്ച ഉത്തരവ് നൽകിയെന്ന് താമസ-കുടിയേറ്റ-തുറമുഖ കാര്യ ജനറൽ അഡ്മിനിസ്ട്രേഷൻ (ജി.എ.എൻ.ആ൪.പി.എ) വൃത്തങ്ങൾ വ്യക്തമാക്കി.
1976ൽ പൗരത്വം ലഭിച്ച ഹുസൈൻ മുനിഫ് അബ്ദുല്ല  ഹസൻ അൽ ജാബ്രി, ഹസൻ മുനിഫ് അബ്ദുല്ല ഹസൻ അൽ ജാബ്രി, ഷഹീൻ അബ്ദുല്ല മലല്ലാ ഹൈദ൪ അൽ ഹുസനി, മുഹമ്മദ് അബ്ദുൽ റാസിഖ് മുഹമ്മദ് അൽ സിദ്ദീഖ് അൽ അബീദ്ലി, 1979ൽ പൗരത്വം ലഭിച്ച ഇബ്രാഹിം ഹസൻ അലി ഹസൻ അൽ മ൪സൂഖി, 1986ൽ പൗരത്വം ലഭിച്ച അലി ഹുസൈൻ അഹമ്മദ് അലി അൽ ഹമ്മാദി എന്നിവരുടെ പൗരത്വമാണ് യു.എ.ഇ പിൻവലിച്ചത്.  
ഇവരുടെ പ്രവൃത്തികളിൽ സംശയം തോന്നി നടത്തിയ നിരീക്ഷണത്തിൽ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ചില പ്രാദേശിക-അന്താരാഷ്ട്രീയ സംഘടനകളുമായും വ്യക്തികളുമായും ദുരൂഹമായ ബന്ധം പുല൪ത്തുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുട൪ന്നാണ് നടപടി. തീവ്രവാദ പ്രവ൪ത്തനങ്ങൾക്ക് ധനസഹായം നൽകുന്നെന്ന യു.എൻ. കണ്ടെത്തിയ സംഘടനകളും സൊസൈറ്റികളുമാണ് ഇവയിൽ ചിലതെന്ന് ജി.എ.എൻ.ആ൪.പി.എ വക്താവ് അറിയിച്ചു. രാജ്യത്തിൻെറ സുരക്ഷക്ക് ഭീഷണി ഉയ൪ത്തുന്നെന്ന് കണ്ടെത്തിയാൽ വിദേശികൾക്ക് നൽകിയ പൗരത്വം പിൻവലിക്കാമെന്ന 1972ലെ കുടിയേറ്റ നിയമാവലിയിലെ 17ാം നമ്പ൪ നിയമത്തിലെ ആ൪ട്ടിക്കിൾ 16 അനുസരിച്ചാണ് ഇവ൪ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.