ടീ ബാഗുകള്‍ക്കിടയില്‍ കടത്തിയ 20 ലക്ഷത്തിന്‍െറ വ്യാജ അമേരിക്കന്‍ ഡോളറുകള്‍ പിടികൂടി

ദുബൈ: ടീ ബാഗുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷത്തിൻെറ വ്യാജ അമേരിക്കൻ ഡോളറുകൾ പിടികൂടി. കെനിയയിൽ നിന്ന് കടത്തിയ ഡോളറുകൾ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് പിടിച്ചെടുത്തത്. ദുബൈ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടന്ന് കെനിയയിൽനിന്ന് വരുന്ന ഷിപ്മെൻറ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുകയായിരുന്നു. ദുബൈയിലുള്ള ഒരു ഏഷ്യക്കാരൻെറ പേരിൽ കപ്പലിൽ അയച്ച ചരക്ക് ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് കടത്തുകയായിരുന്നു. ടീ ബാഗുകൾക്കിടയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കള്ള നോട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.