ദുബൈയില്‍ വാഹനങ്ങളുടെ പിന്‍സീറ്റിലും ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ദുബൈ: എമിറേറ്റിലെ വാഹനങ്ങളിലെ പിൻ സീറ്റിലിരുന്ന് യാത്രചെയ്യുന്നവ൪ക്കും സീറ്റ് ബെൽറ്റ് നി൪ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് ദുബൈ പൊലീസ് ട്രാഫിക് പൊതുവിഭാഗം തയാറാക്കിയ ബില്ലിന് അംഗീകാരം ലഭിച്ചതായാണ് വിവരം.
ഇതനുസരിച്ച് മുഴുവൻ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഡ്രൈവ൪ക്കായിരിക്കും. ഇത് ലംഘിക്കുന്ന പക്ഷം ഡ്രൈവ൪ക്ക് പിഴ ചുമത്തുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരും നി൪ബന്ധമായി സീറ്റ്ബെൽറ്റ് ധരിക്കുന്നത് വലിയൊരവോളം അപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്നും ഇക്കാരണത്താലാണ്  ബെൽറ്റ് നി൪ബന്ധമാക്കുന്നതെന്നും ലഫ്. ജനറൽ എൻജിനീയ൪ മുഹമ്മദ് സെയ്ഫ് അൽ സഫിൻ വ്യക്തമാക്കി.
രക്ഷിതാക്കൾക്കൊപ്പം പിൻ സീറ്റിലിരിക്കുന്ന കുട്ടികൾ ബെൽറ്റ് ധരിക്കാൻ മടിക്കുന്നതിനാൽ അവരാണ് കൂടുതലായി അപകടത്തിൽപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.