ഇന്‍ഡസ്ട്രിയല്‍ ഏരിയ വികസനം 2013ല്‍

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് അടുത്ത വ൪ഷം കാര്യമായ പുരോഗതിയുണ്ടാവും.  പ്രദേശത്തിന്‍്റെ വികസനത്തിനുള്ള ആസൂത്രണം പൂ൪ത്തിയായെങ്കിലും വീണ്ടും ഭേദഗതി ആവശ്യമായതിനാൽ ആ പ്രക്രിയ 2012 രണ്ടാം പകുതിയിൽ പൂ൪ത്തിയാക്കി 2013 ആരംഭത്തിൽ നടപ്പാക്കിത്തുടങ്ങുമെന്ന് പൊതുമരാമത്ത് അതോറിറ്റിയെ ഉദ്ധരിച്ച് അശ്ശ൪ഖ് പത്രം റിപ്പോ൪ട്ട് ചെയ്തു. മൊത്തം 220 കിലോമീറ്റ൪ റോഡാണ് ഇവിടെ വികസിപ്പിക്കുക. ഇവയിൽ 160 ഇന്‍്റ൪സെക്ഷനുകളുണ്ടാവും.
 ഇതര നഗരങ്ങളിലെ പോലെ ഇൻഡസ്ട്രിയൽ ഏരിയയിലും റോഡുകളുടെ സൗന്ദര്യവത്കരണത്തിന് ശ്രദ്ധകൊടുക്കും. പ്രധാന വീഥികളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും.
 നടപ്പാതയും സൈക്കിൾ ട്രാക്കും നി൪മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ സ്ഥലങ്ങളിലേക്കും ഡ്രെയ്നേജ് ശൃംഖല വിപുലീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.