രാജാവ് ആറ് നിയമങ്ങള്‍ക്ക് ഉത്തരവിറക്കി

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ 2011 വ൪ഷത്തേക്കുള്ള ആറ് നിയമങ്ങൾ പുറപ്പെടുവിച്ചു. ഇതുപ്രകാരം ഇൻഫ൪മേഷൻ ടെക്നോളജി ആൻറ് ടെലികമ്യൂണിക്കേഷൻ റിജിയനൽ സെൻറ൪ മനാമയിൽ സ്ഥാപിക്കാനുള്ള യുനസ്കോയുമായുള്ള കരാറിന് അംഗീകാരമായി. 2009 ജനുവരി 26ന് ജ൪മനിയിലെ ബോണിൽ ഒപ്പുവെച്ച ഇൻറ൪നാഷനൽ ഏജൻസി ഫോ൪ റിന്യൂവബിൾ എന൪ജിയുമായുള്ള കരാറിനും വേൾഡ് ഡവലപ്മെൻറ് ഓ൪ഗനൈസേഷനുമായുള്ള കരാറിനും അംഗീകാരമായി. ഇരട്ട നികുതി ഒഴിവാക്കുന്നതിന് ബ്രിട്ടനും നോ൪ത്തേൺ അയ൪ലൻറുമായി 2010 മാ൪ച്ചിൽ ഒപ്പുവെച്ച കരാറാണ് മറ്റൊന്ന്. ഇരട്ടനികുതി സംബന്ധിച്ച് മാലദ്വീപുമായും ബ൪മുഡ സ൪ക്കാരുമായുമുണ്ടാക്കിയ കരാറും അംഗീകാരം നൽകിയവയിൽ ഉൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.