11മാസം റിയാദില്‍ കുടുങ്ങിയ മൃതദേഹം മലയാളികള്‍ വഴി നാട്ടിലേക്ക് എത്തിക്കുന്നു

റിയാദ്: സൗദിയിൽ ആത്മഹത്യ ചെയ്ത മകൻെറ മരണം സമ്മതിക്കാൻ പിതാവ് കൂട്ടാക്കാത്തതുകാരണം 11മാസം റിയാദിലെ ആശുപത്രി മോ൪ച്ചറിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം ഒടുവിൽ നാട്ടിലേക്ക്. റിയാദിൽ ബത്ഹക്ക് സമീപം ഗുബേരയിലെ താമസസ്ഥലത്ത് ഇക്കഴിഞ്ഞ ജനുവരി 29ന് തൂങ്ങിമരിച്ച കൊൽക്കത്ത ബ൪ബീരിയ സ്വദേശി  സമദ് ശൈഖി (28)ൻെറ മൃതദേഹം നാട്ടിലെത്തിക്കാൻ പിതാവടക്കമുള്ളവരുടെ നിസ്സഹകരണത്തെ അതിജീവിച്ചാണ് മലയാളി സാമൂഹിക പ്രവ൪ത്തക൪ വഴിയൊരുക്കിയത്. തൻെറ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ളെന്നായിരുന്നു പിതാവ് ശൈഖിൻെറ നിലപാട്. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളുമായി സഹകരിക്കാൻ ഇദ്ദേഹം വിസമ്മതിച്ചു.
സമദ് ശൈഖിൻെറ ആത്മഹത്യക്ക് ശേഷം മൃതദേഹം ആരും തിരിഞ്ഞുനോക്കാനില്ലാതെ ശുമൈസി ആശുപത്രി മോ൪ച്ചറിയിൽ കിടന്നപ്പോൾ ബത്ഹ പൊലിസ് സ്റ്റേഷൻ അധികൃതരാണ് കെ.എം.സി.സി മലപ്പുറം ജില്ലാ ട്രഷറ൪ കൂടിയായ സാമൂഹിക പ്രവ൪ത്തകൻ തെന്നല മൊയ്തീൻ കുട്ടിയുടെ സഹായം തേടിയത്. മരണാനന്തര നിയമനടപടികൾ സ്വീകരിക്കാൻ ബന്ധുക്കളുടെ അനുമതി പത്രവും മറ്റും സംഘടിപ്പിക്കാനാണ് പൊലിസ് മൊയ്തീൻ കുട്ടിയുടെ സഹകരണം തേടിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സമദിൻെറ കൊൽക്കത്തയിലെ മേൽവിലാസം കണ്ടുപിടിച്ചു. ഫോൺ നമ്പ൪ സംഘടിപ്പിച്ച് പിതാവിനെ വിളിച്ച് മകൻെറ ആത്മഹത്യാ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ രേഖകൾ അയച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മെഡിക്കൽ റിപ്പോ൪ട്ട് കിട്ടിയാലേ താൻ മരണം സ്ഥിരീകരിക്കുകയുള്ളൂവെന്ന് അദ്ദേഹം വാശിപിടിച്ചു. മരിച്ചിട്ടുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെടാനും അദ്ദേഹം മറന്നില്ല. റിയാദ് പൊലീസ് നൽകിയ മെഡിക്കൽ റിപ്പോ൪ട്ട് അയച്ചുകൊടുത്തപ്പോൾ അതിൽ ഇന്ത്യൻ എംബസി അറ്റസ്റ്റ് ചെയ്തിട്ടില്ളെന്നായി പിതാവ്. ഒരുനിലക്കും പിതാവ് വഴങ്ങുന്നില്ളെന്നായപ്പോൾ സാമൂഹിക പ്രവ൪ത്തക൪ ധ൪മ്മ സങ്കടത്തിലായി. മാസങ്ങൾക്ക് ശേഷം മൊയ്തീൻ കുട്ടി വീണ്ടും പിതാവിനെ വിളിച്ചപ്പോഴേക്കും പിതാവ്  ഏറെക്കുറെ വഴങ്ങുന്ന അവസ്ഥയിലായിയിരുന്നു.
മൃതദേഹം കൊണ്ടുവരുന്നതിന് വേണ്ട രേഖകൾ ഇ-മെയിലിലൂടെ ലഭിക്കുമ്പോൾ പിന്നെയും അഞ്ചാറ് മാസം കൂടി കഴിഞ്ഞിരുന്നു.
രേഖകൾ നാട്ടിൽനിന്നുമെത്തുമ്പോഴേക്കും എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. മൊയ്തീൻ കുട്ടി തന്നെ മുൻകൈയെടുത്ത് അത് പുതുക്കി. എന്നാൽ മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് ആര് ഏറ്റുവാങ്ങുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പിതാവ് അവിടെ സമ്മതപത്രം ഒപ്പിട്ട് നൽകിയിട്ടില്ല. നാളെ എമിറേറ്റ്സ് വിമാനത്തിൽ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി തന്നെ പണം ചെലവഴിച്ച് ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും മൃതദേഹം ഏറ്റുവാങ്ങുന്നത് സംബന്ധിച്ച് പിതാവിൻെറ അനുമതി പത്രം കിട്ടുന്നതുവരെ കാത്തിരിക്കാനാണ് വിമാനധികൃതരുടെ നി൪ദേശം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.