ജിദ്ദ: ‘ത൪ഹീൽ ’ (നാടുകടത്തൽ കേന്ദ്രം ) വഴി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. ഈ വ൪ഷം ജനുവരി മുതൽ നവംബ൪ 30വരെ 15,149 താൽക്കാലിക പാസ്പോ൪ട്ട് (ഒൗട്ട്പാസ് ) വിതരണം ചെയ്തതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻെറ കണക്കുകൾ പറയുന്നു. ഇങ്ങനെ ഒൗട്ട്പാസ് കിട്ടിയവരിൽ 98ശതമാനവും നാട് പിടിച്ചിട്ടുണ്ട് എന്ന് സാമൂഹിക ക്ഷേമ കോൺസൽ എസ്.ഡി മൂ൪ത്തി പറഞ്ഞു.
മുമ്പ് സൗദിയുടെ നാനാഭാഗങ്ങളിൽനിന്ന് അനധികൃത താമസക്കാ൪ കന്തറ പാലത്തിനടിയിൽ വന്നടിയുന്ന കാലഘട്ടത്തിൽ ഒൗട്ട്പാസ് തരപ്പെടുത്തിയ ശേഷം അതും കീശയിലിട്ട് പാലത്തിനടിയിൽ, ‘പിടി കൊടുക്കാൻ’ പൊലിസ് വരുന്നതും കാത്തിരിക്കുകയായിരുന്നു പതിവ്. എന്നാൽ, കന്തറവാസം നിലച്ചതോടെ ഒൗട്ട്പാസ് പുതുക്കികൊടുക്കേണ്ടിവരുന്ന കേസുകൾ വിരളമാണ്. തൽഹീൽ ആളുകളെ കൊണ്ട് നിറയുമ്പോൾ സൗദി അധികൃത൪ തന്നെ പെട്ടെന്ന് ഒൗട്ട്പാസ് ഇഷ്യു ചെയ്യാൻ നി൪ദേശിക്കുന്ന സംഭവങ്ങളും ഉണ്ട്. അനധികൃത താമസക്കാരെ സൗദി എയ൪ലൈൻസ് വഴി മാത്രമാണ് സ്വദേശത്തേക്ക് എത്തിക്കുന്നത് എന്നത് കൊണ്ട് ഹജ്ജ് സീസണിൽ ജിദ്ദ ത൪ഹീൽ നിറഞ്ഞുകവിയുന്നുണ്ടായിരുന്നു. ഹജ്ജ് കഴിഞ്ഞതോടെ വിമാനത്തിൽ സീറ്റ് ഒഴിവ് വരുന്നത് കൊണ്ട് ബാക്കിയുള്ളവ൪ക്കും പെട്ടെന്ന് നാട് പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്്.
ജിദ്ദയിൽനിന്ന് മുംബൈയിലേക്കാണ് മലയാളികൾ അടക്കമുള്ളവ൪ക്ക് ടിക്കറ്റ് നൽകുന്നത്. ഇക്കൂട്ടത്തിൽ സ്ത്രീകൾ ഉൾപ്പെടുമ്പോൾ മുംബൈയിൽനിന്ന് നാട്ടിലേക്കുള്ള യാത്ര ദുഷ്കരമാവുന്നുണ്ട്. ഈ മാസാദ്യം ആലപ്പുഴ സ്വദേശിനിയെ ഇങ്ങനെ മുംബൈയിലേക്ക് കയറ്റിവിട്ടപ്പോൾ നോ൪ക്കയുടെ മുംബൈ പ്രതിനിധിയാണ് അവ൪ക്ക് നാട്ടിലേക്ക് തീവണ്ടി ടിക്കറ്റ് എടുത്തുകൊടുത്തതും മറ്റു സൗകര്യങ്ങൾ ചെയ്തതും. സ്ത്രീകളുടെ കാര്യത്തിലെങ്കിലും ഈ വിഷയത്തിൽ നോ൪ക്കയുടെ പ്രവ൪ത്തനം വിപുലപ്പെടുത്തിയാൽ അത് വളരെ പ്രയോജനകരമായിരിക്കുമെന്ന് കോൺസൽ മൂ൪ത്തി അഭിപ്രായപ്പെട്ടു. വ൪ഷത്തിൻെറ ആദ്യത്തിലാണ് ഏറ്റവും കൂടുതൽ ഒൗട്ട്പാസുകൾ ഇഷ്യൂ ചെയ്യേണ്ടിവരുന്നതെന്ന് കോൺസുലേറ്റ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ 2452ഉം ഫെബ്രുവരിയിൽ 2056 ഇ.സിയും വിതരണം ചെയ്യുകയുണ്ടായി. ഏറ്റവും കുറവ് ഹജ്ജ് മാസത്തിലാണ്. കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് ഒൗട്ട്പാസിൻെറ കാര്യത്തിൽ കാര്യമായ കുറവൊന്നുമില്ല. കന്തറയിലെ കൂടിയിരുത്തം ഇല്ളെങ്കിലും അനധികൃത താമസക്കാ൪ മുറപോലെ കടന്നുപോകുന്നുണ്ടെന്ന് ചുരുക്കം. ഹുറൂബ് കാരുടെ കാര്യത്തിൽ ഇപ്പോഴും നിയമവിധേയമായി ഒന്നും ചെയ്യാനാവുന്നില്ളെങ്കിലും രോഗികളുടെയും മറ്റും വിഷയത്തിൽ സൗദി അധികൃത൪ തന്നെ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നത് അനുഗ്രഹമാകുന്നു.
ഈ വ൪ഷം ജനുവരി മുതൽ നവംബ൪ വിതരണം ചെയ്ത ഒൗട്ട്പാസിൻെറ കണക്ക്:
ജനുവരി- 2452, ഫെബ്രുവരി - 2056, മാ൪ച്ച് - 1643, ഏപ്രിൽ -1224, മേയ് -1095, ജൂൺ-1076, ജൂലൈ -1363, ആഗസ്റ്റ് - 1021, സെപ്റ്റംബ൪- 1124, ഒക്ടോബ൪ -1422, നവംബ൪ -673.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.